'കോൺഗ്രസ് വലിയ ആത്മവിശ്വാസത്തോടെയായിരുന്നു തെരഞ്ഞെടുപ്പിനെ കണ്ടത്, പടപാളയത്തിൽ ആണെന്ന് ഇപ്പോൾ മനസ്സിലായി'; എംവി ഗോവിന്ദൻ

Published : Mar 19, 2026, 09:43 AM IST
MV Govindan

Synopsis

കോൺ​ഗ്രസ് സ്ഥാനാർഥി നിർണയത്തിലെ തർക്കത്തിൽ പ്രതികരണവുമായി എംവി ഗോവിന്ദൻ രംഗത്ത്. കോൺഗ്രസും യുഡിഎഫും വലിയ ആത്മവിശ്വാസത്തോടെയായിരുന്നു തെരഞ്ഞെടുപ്പിനെ കണ്ടത്. ബലാബലമാകും എന്നൊക്കെ കരുതിയെന്നും പടപാളയത്തിൽ ആണെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നും എംവി ഗോവിന്ദൻ.

തിരുവനന്തപുരം: കോൺ​ഗ്രസ് സ്ഥാനാർഥി നിർണയത്തിലെ തർക്കത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസും യുഡിഎഫും വലിയ ആത്മവിശ്വാസത്തോടെയായിരുന്നു തെരഞ്ഞെടുപ്പിനെ കണ്ടത്. ബലാബലമാകും എന്നൊക്കെ കരുതി. പടപാളയത്തിൽ ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്. കോൺഗ്രസിന്റെ വലിയ രീതിയിലുള്ള തകർച്ചയ്ക്ക് തുടക്കം കുറിക്കുന്നതാകും ഇത്തവണത്തെ സ്ഥാനാർഥി നിർണയമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

അബ്ദുറഹ്മാൻ സ്വതന്ത്രനാണ്. എവിടെയാണ് മത്സരിക്കുന്നതെന്ന് അബ്ദുറഹ്മാൻ തീരുമാനിക്കട്ടെ. എൽഡിഎഫിൽ പ്രഖ്യാപിക്കാൻ ബാക്കിയുള്ള സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. അതേസമയം, കണ്ണൂരിൽ വിമതനായ ടികെ ഗോവിന്ദനെ പറ്റിയുള്ള ചോദ്യത്തിൽ നിന്ന് എംവി ഗോവിന്ദൻ ഒഴിഞ്ഞു മാറി. 

തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ചില പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് ഗൗരവത്തോടെ കാണും. ഇടത് പക്ഷത്ത് ചില പ്രശ്നം ഉണ്ടായിട്ടുണ്ട്. അത് പരിശോധിക്കും. കോൺഗ്രസ്സിൽ എന്താണ് അവസ്ഥ. എം പിമാർക്ക് പലർക്കും മത്സരിക്കണം. സുധാകരൻ്റെ തീരുമാനം എന്താണെന്ന് അറിയില്ല. ഇതുവരെ സ്ഥാനാർഥി പട്ടിക പുറത്ത് വന്നില്ല. ഇന്ന് വരുമെന്ന് കോൺഗ്രസ്‌ അനുകൂല മാധ്യമങ്ങൾ പറയുന്നു. മൂന്നാം ടേം എന്ന് പറയുന്നത് ആർക്കെങ്കിലും മുഖ്യമന്ത്രി ആകാനോ മന്ത്രി ആകാനോ അല്ല. വികസന പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകാനാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിണറായി വിജയന്റെ മൂന്നാം ഊഴം വിഫലമാകുമെന്ന് ജി സുധാകരൻ, നിലപാട് തിരുത്തി പുതിയ ഫേസ്ബുക്ക് പോസ്റ്റ്
ഹൈക്കമാന്‍ഡിന് മുന്നില്‍ അച്ചടക്കമുള്ള കുട്ടിയാവുമോ കെ സുധാകരന്‍, അതോ പൊട്ടിത്തെറിക്കുമോ; കെഎസിന്‍റെ അടുത്ത നീക്കമെന്ത്?