
കൽപ്പറ്റ: എൽജെഡി സ്ഥാനാർത്ഥി എം.വി.ശ്രേയാംസ് കുമാറിൻ്റെ തോൽവിയിൽ നടപടിയുമായി സിപിഎം. കഴിഞ്ഞ തവണ സി.കെ.ശശീന്ദ്രൻ വിജയിച്ച സീറ്റ് ഇക്കുറി എൽഡിഎഫിലേക്ക് ഘടകക്ഷിയായി എത്തിയ എൽജെഡിക്ക് സിപിഎം വിട്ടു നൽകിയിരുന്നു. എന്നാൽ കൽപറ്റ സീറ്റിൽ കോൺഗ്രസിൻ്റെ ടി.സിദ്ധീഖിനോട് ശ്രേയാംസ് കുമാർ പരാജയപ്പെട്ടിരുന്നു. ശ്രേയാംസിനായി താഴെത്തട്ടിൽ സജീവമായി തെരഞ്ഞെടുപ്പ് പ്രചാരണം നടന്നില്ലെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കർശന നടപടിയിലേക്ക് സിപിഎം ജില്ലാ നേതൃത്വം കടന്നത്.
ശിക്ഷാനടപടിയുടെ ഭാഗമായി വയനാട്ടിലെ ഏരിയ കമ്മറ്റി അംഗം സാജിതയെ തരം താഴ്ത്തി. ഏരിയ സെക്രട്ടറിയും എം.മധുവിനേയും ഏരിയാ കമ്മറ്റിയേയും മോശം പ്രചാരണ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടി ശാസിച്ചിട്ടുണ്ട്. കൽപറ്റ ലോക്കൽ സെക്രട്ടറിയായിരുന്ന അബുവിനെ ആ സ്ഥാനത്ത് നീക്കുകയും ചെയ്തിട്ടുണ്ട്. പാർട്ടി കോൺഗ്രസിന് മുന്നോടിയായി സംസ്ഥാനത്ത് സിപിഎമ്മിൻ്റെ ബ്രാഞ്ച് സമ്മേളനങ്ങൾ ഇന്നാണ് ആരംഭിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam