മകൻ പോലും ചോദിച്ചു, കണ്ണാടിയിൽ നോക്കാറുണ്ടോ? വീട്ടിൽ നിന്ന് പോലും വിമ‍ർശനമെന്ന് ഗോവിന്ദൻ, പിണറായിക്കും ഓഫീസിനുമെതിരെ അതിരൂക്ഷ വിമർശനം

Published : May 20, 2026, 10:51 AM IST
pinarayi mv govindan speech

Synopsis

തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനും കടുത്ത വിമർശനം. യുപിയിൽ യോഗി പന്തലിട്ടാണ് സാധാരണക്കാരെ സ്വീകരിക്കുന്നതെന്നും, ഇവിടെ സിഎം ഓഫീസിൽ സാധാരണക്കാരന് പ്രവേശിക്കാൻ കഴിയുമായിരുന്നില്ല. മുഷിഞ്ഞ ഷർട്ട് ഇടുന്നവരെ മാറി നിൽക്കാൻ പറയുമെന്നും വിമ‍ർശനമുയർന്നു.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റില്‍ പിണറായി വിജയനും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനും രൂക്ഷ വിമര്‍ശനം. നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടാനുള്ള കാരണം പിണറായിയുടെ ധാർഷ്ട്യം ആണെന്നും ശരീരഭാഷ സാധാരണക്കാരന് ഉൾക്കൊള്ളാൻ കഴിയാത്തതാണെന്നും സെക്രട്ടറിയേറ്റിൽ വിമർശനം ഉയർന്നു. വീട്ടിൽ പോയി പറയാൻ പറയുന്നതിന് പല അർത്ഥങ്ങളുണ്ട്, ഒരു സിപിഎം പ്രവർത്തക സെൽഫിയെടുത്തത് പോലും മുഖ്യമന്ത്രി തടഞ്ഞുവെന്നും നേതാക്കൾ വിമർശിച്ചു. പ്രായപരിധിയിൽ എന്തിന് പിണറായിക്ക് മാത്രം ഇളവ് നൽകിയതും സെക്രട്ടറിയേറ്റിൽ ചോദ്യം ചെയ്തു.

സംസ്ഥാന സമിതി അംഗങ്ങളെ പോലും മത്സരിക്കുന്നതിൽ നിന്ന് ഒഴിവാക്കി, പിന്നെ പിണറായിക്ക് മാത്രം എന്തു പ്രത്യേകതയാണ് ഉള്ളത്. പിണറായിയെ പ്രതിപക്ഷ നേതാവാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചോദ്യമുയർന്നു. എന്നാൽ പിണറായി അല്ലാതെ മറ്റാരെ ആക്കും എന്ന് ഗോവിന്ദൻ ചോദിച്ചു. സീനിയറായി വേറെ ആരുമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം.മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും അതിരൂക്ഷ വിമർശനമാണ് ഉയർന്നത്. യുപിയിൽ യോഗി പന്തലിട്ടാണ് സാധാരണക്കാരെ സ്വീകരിക്കുന്നതെന്നും, ഇവിടെ സിഎം ഓഫീസിൽ സാധാരണക്കാരന് പ്രവേശിക്കാൻ കഴിയുമായിരുന്നില്ല. മുഷിഞ്ഞ ഷർട്ട് ഇടുന്നവരെ മാറി നിൽക്കാൻ പറയുമെന്നും വിമ‍ർശനമുയർന്നു.

മന്ത്രിമാരായ എം.ബി രാജേഷും വീണ ജോർജ്ജും പൂർണ പരാജയം ആയിരുന്നുവെന്നും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം ഉയർന്നു. മണ്ഡല പുനർനിർണയം തദ്ദേശ തിരിച്ചടിക്ക് കാരണമായി. ലൈഫ് പദ്ധതിയും പാതിവഴിയിലായി. മന്ത്രിയുടെ ഓഫീസ് പൂർണ പരാജയമായിരുന്നു. സംഘടനാ ബോധമില്ലാത്തവരെ മന്ത്രിയാക്കരുതെന്ന് വീണക്കെതിരെ വിമ‍ർശനം ഉയർന്നു. പത്തനംതിട്ട ടൗണിൽ കാണാമെന്ന വീണയുടെ വെല്ലുവിളി ജനങ്ങളോടായിരുന്നു. തെരഞ്ഞെടുപ്പിൽ കിട്ടിയത് അതിനുള്ള മറുപടിയാണ്. സമരങ്ങളെ വഴിതിരിച്ചു വിടാനാണ് മന്ത്രി ശ്രമിച്ചതെന്നും നേതാക്കൾ തുറന്നടിച്ചു.

അതേസമയം തനിക്ക് വീട്ടിൽ നിന്നു പോലും വിമർശനം ഉണ്ടെന്ന് എംവി ഗോവിന്ദൻ സമ്മതിച്ചു. വാർത്താസമ്മേളനങ്ങളുടെ ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച സെക്രട്ടറി വീട്ടിൽ നിന്നു പോലും വിമർശനം ഉണ്ടെന്ന് പറ‍ഞ്ഞു. ഒരിക്കൻ കണ്ണാടിയിൽ നോക്കാറുണ്ടോ എന്ന് മകൻ ചോദിച്ചുവെന്നും പത്രസമ്മേളനങ്ങൾ വീണ്ടും കണ്ടു നോക്കണമെന്നും മകൻ പറഞ്ഞെന്നും ഗോവിന്ദൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് തിരികെ ചോദ്യം ചോദിക്കുന്നത് നിർത്തിയെന്നും കൂടുതൽ പക്വതയോടെ പെരുമാറുമെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. അതേസയം ഭാര്യ പികെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെ ഗോവിന്ദൻ ന്യായീകരിച്ചു. ആണധികാരം പ്രയോഗിക്കാതിരിക്കാനാണ് ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതെന്നും, സ്ഥാനാർത്ഥിത്വത്തെ വിമർശിക്കുന്നവർ ആണധികാരത്തിന്റെ വക്താക്കളാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി വിമർശനങ്ങൾക്കാണ് പാർട്ടി സെക്രട്ടറി മറുപടി നൽകിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിഡിഎസ് സർക്കാരിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി; പട്ടിക ഗവർണ്ണർക്ക് കൈമാറി, റോജിക്ക് ഉന്നത വിദ്യാഭ്യാസം
ലോക്ഭവനിൽ ജി സുധാകരൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു, മുഖ്യമന്ത്രിയും മന്ത്രമാരും ചടങ്ങിൽ പങ്കെടുത്തു, പ്രോ ടേം സ്പീക്കർ ചുമതല