ബിജെപിയിൽ ചേരണമെന്ന് കെ സുരേന്ദ്രൻ തന്നോട് അഭ്യർത്ഥിച്ചെന്ന് തോട്ടത്തില്‍ രവീന്ദ്രൻ; നിഷേധിച്ച് സുരേന്ദ്രൻ

By Web TeamFirst Published Feb 23, 2021, 1:34 PM IST
Highlights

തദ്ദേശ തരഞ്ഞെടുപ്പിനു പിന്നാലെയാണ് തോട്ടത്തില്‍ രവീന്ദ്രന്‍റെ കോഴിക്കോട് ചക്കോരത്തുകുളത്തെ വീട്ടില്‍ കെ. സുരേന്ദ്രന്‍ എത്തിയത്. ബിജെപിയില്‍ ചേരണമെന്നായിരുന്നു ആവശ്യം. 

കോഴിക്കോട്: ബിജെപിയിൽ ചേരണമെന്ന് അഭ്യർത്ഥിച്ച് കെ.സുരേന്ദ്രൻ തന്നെ വന്നു കണ്ടിരുന്നതായി സിപിഎം നേതാവും കോഴിക്കോട് മുന്‍ മേയറുമായ തോട്ടത്തില്‍ രവീന്ദ്രൻ. എന്നാല്‍ ബിജെപിയുമായി യോജിക്കാനാവില്ലെന്ന് താന്‍ വ്യക്തമാക്കി. അതേസമയം, സുഹൃത്തെന്ന നിലയിലാണ് തോട്ടത്തില്‍ രവീന്ദ്രന്‍റെ വീട്ടില്‍ എത്തിയതെന്നായിരുന്നു കെ. സുരേന്ദ്രന്‍റെ പ്രതികരണം.

തദ്ദേശ തരഞ്ഞെടുപ്പിനു പിന്നാലെയാണ് തോട്ടത്തില്‍ രവീന്ദ്രന്‍റെ കോഴിക്കോട് ചക്കോരത്തുകുളത്തെ വീട്ടില്‍ കെ. സുരേന്ദ്രന്‍ എത്തിയത്. ബിജെപിയില്‍ ചേരണമെന്നായിരുന്നു ആവശ്യം. താനൊരു ഈശ്വരവിശ്വാസിയാണ്. അതേസമയം കമ്യൂണിസ്റ്റുമാണ്. ഈശ്വരവിശ്വാസികള്‍ക്ക് സിപിഎമ്മില്‍ യാതൊരു പ്രതിസന്ധിയും ഇല്ലെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. എന്നാൽ, സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയായിരുന്നില്ലെന്ന് കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

 തോട്ടത്തില്‍ രവീന്ദ്രന്‍ നിലവില്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമാണ്.വിശ്വാസ കാര്യത്തിലുളള നിലപാട് മുമ്പും തുറന്നു പറഞ്ഞിട്ടുളള തോട്ടത്തില്‍ രവീന്ദ്രന്‍ രണ്ടു വട്ടം ഗരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്
 

click me!