സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; വനിതാ കമ്മീഷൻ അധ്യക്ഷയുടെ കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും

By Web TeamFirst Published Jul 16, 2021, 8:44 AM IST
Highlights

തൽക്കാലം നിലവിലുള്ള അംഗത്തിന് തന്നെ ചുമതല നൽകുക, 9 മാസം കഴിഞ്ഞ് കമ്മീഷൻ കാലാവധി അവസാനിക്കുമ്പോൾ അടിമുടി ഉടച്ച് വാർക്കുക എന്നതാണ് ഇപ്പോൾ സിപിഎം ആലോചന.

 തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരുമ്പോൾ പുതിയ വനിതാ കമ്മീഷൻ അധ്യക്ഷയുടെ കാര്യത്തിലും തീരുമാനം ഉണ്ടായേക്കും. പരാതിക്കാരിയോട് ചാനൽ പരിപാടിയിൽ മോശമായി പ്രതികരിച്ചതിന് പിന്നാലെ വിവാദത്തിലായ എം സി ജോസഫൈൻ ജൂൺ 25നാണ് രാജി വച്ചത്. പകരം ആരെന്ന കാര്യത്തിൽ പല പേരുകളും ഉയർന്ന് കേട്ടിരുന്നുവെങ്കിലും ഇപ്പോൾ നിലവിലുള്ള ഒരംഗത്തെ തന്നെ കമ്മീഷൻ അധ്യക്ഷ ആക്കുന്നതിനെ പറ്റിയാണ് സിപിഎം ആലോചിക്കുന്നത്. വിഷയത്തിൽ ഇന്നൊരു തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

നിലവിലെ കമ്മീഷന് 9 മാസം മാത്രമാണ് കാലാവധിയുള്ളത്. അങ്ങനെയുള്ളപ്പോൾ അധ്യക്ഷയെ മാത്രം മാറ്റുന്നത് ശരിയായ രീതിയാണോ എന്നാണ് സിപിഎമ്മിന് മുമ്പിലുള്ള ചോദ്യം. തൽക്കാലം നിലവിലുള്ള അംഗത്തിന് തന്നെ ചുമതല നൽകുക, 9 മാസം കഴിഞ്ഞ് കമ്മീഷൻ കാലാവധി അവസാനിക്കുമ്പോൾ പുതിയ കമ്മീഷന് രൂപം നൽകുകയെന്നതാണ് പദ്ധതി. കമ്മീഷൻ കാലാവധി അവസാനിച്ച ശേഷം പുതിയ കമ്മീഷൻ രൂപീകരിക്കും. 

ജോസഫൈൻ്റെ രാജിക്ക് പിന്നാലെ പ്രത്യക്ഷ രാഷ്ട്രീയമില്ലാത്ത പൊതു സമ്മതിയുള്ള ആരെയെങ്കിലും സ്ഥാനത്തേക്ക് കൊണ്ട് വരണമെന്ന അഭിപ്രായം പല കേന്ദ്രങ്ങളിൽ നിന്നും ഉയർന്നിരുന്നു. 

അഡ‍്വക്കേറ്റ് ഷിജി ശിവജി, അഡ്വക്കേറ്റ് താരാ എം എസ്, ഇ എം രാധ, ഡോ ഷാഹിദ കമാൽ എന്നിവരാണ് നിലവിലെ കമ്മീഷൻ അംഗങ്ങൾ 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!