ഏക സിവിൽ കോഡിനെതിരെ മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റി സെമിനാർ; സിപിഎം പങ്കെടുക്കും

Published : Jul 23, 2023, 07:52 PM IST
ഏക സിവിൽ കോഡിനെതിരെ മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റി സെമിനാർ; സിപിഎം പങ്കെടുക്കും

Synopsis

ജനങ്ങളെ വിഭജിക്കുനുള്ള നീക്കത്തിനെതിരായ ഏത് പരിപാടിയിലും സിപിഎം പങ്കെടുക്കുമെന്ന് നേതൃത്വം അറിയിച്ചു.

തിരുവനന്തപുരം : ഏക സിവിൽ കോഡിനെതിരെ മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സെമിനാറിൽ സിപിഎം പങ്കെടുക്കും. ജനങ്ങളെ വിഭജിക്കുന്നതിനുള്ള നീക്കത്തിനെതിരായ ഏത് പരിപാടിയിലും സിപിഎം പങ്കെടുക്കുമെന്ന് നേതൃത്വം അറിയിച്ചു. ഈ മാസം 26 നാണ് സെമിനാർ. ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ് മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ചെയർമാൻ. ജമാ അത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകളെ സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 

'സിപിഎമ്മിന്‍റെയും ബിജെപിയുടെയും നിലപാടുകളിൽ സാമ്യത'; എക സിവിൽ കോഡ് സെമിനാർ നനഞ്ഞ പടക്കമായെന്ന് കെ സുധാകരൻ

നേരത്തെ മുസ്ലിം കോർഡിനേഷൻ കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഏക സിവിൽ കോഡ് സെമിനാറിൽ സിപിഎമ്മിനെ ക്ഷണിച്ചതായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം വ്യക്തമാക്കിയിരുന്നു. എല്ലാ മത സംഘടനകളും സെമിനാറിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാതിരുന്ന സിപിഎം നിലപാട് തെറ്റ്; വിമർശനവുമായി ഡോ ഖദീജ മുംതാസ്

നേരത്തെ സിപിഎം ഏക സിവിൽ കോഡിനെതിരെ നടത്തിയ സെമിനാറിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചിരുന്നെങ്കിലും അവർ പങ്കെടുത്തിരുന്നില്ല. യുഡിഎഫിലെ പ്രധാന കക്ഷിയായ കോൺഗ്രസിനെ ക്ഷണിക്കാത്ത സാഹചര്യത്തിലാണ് ലീഗ് ക്ഷണം നിരസിച്ചത്. 

 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം