എല്ലാം കണക്കുകൂട്ടി, ഇത്തവണ ജില്ലാ സെക്രട്ടറിക്ക് ദൗത്യം കണ്ണൂരിൽ, 2019ലെ അതേ പാറ്റേൺ, തുണയ്ക്കുമോ സിപിമ്മിനെ

Published : Feb 28, 2024, 08:29 AM IST
 എല്ലാം കണക്കുകൂട്ടി, ഇത്തവണ ജില്ലാ സെക്രട്ടറിക്ക് ദൗത്യം കണ്ണൂരിൽ, 2019ലെ അതേ പാറ്റേൺ, തുണയ്ക്കുമോ സിപിമ്മിനെ

Synopsis

കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാൻ കണ്ണൂർ ജില്ലാ സെക്രട്ടറിയെ കളത്തിലിറക്കിയുളള പരീക്ഷണം ഇക്കുറിയും തുടരുകയാണ് സിപിഎം.

കണ്ണൂര്‍: കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാൻ കണ്ണൂർ ജില്ലാ സെക്രട്ടറിയെ കളത്തിലിറക്കിയുളള പരീക്ഷണം ഇക്കുറിയും തുടരുകയാണ് സിപിഎം. പാർട്ടി വോട്ടുകൾ ഉറപ്പിക്കുന്നതിനൊപ്പം കെ സുധാകരനെതിരെയുളള വികാരവും എംവി ജയരാജനെ തുണയ്ക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. സെകട്ടറി സ്ഥാനത്ത് നിന്ന് ജയരാജൻ മാറിയാൽ യുവനേതാക്കളിൽ ഒരാൾ പിൻഗാമിയാകാനും സാധ്യതയുണ്ട്.

2019 -ലെ അതേ പാറ്റേൺ ഇത്തവണയും പിന്തുടർന്നു സിപിഎം. പാർട്ടി കോട്ടയായ കണ്ണൂരിലെ ജില്ലാ സെക്രട്ടറി മത്സരത്തിന്. പി ജയരാജനെ വടകരയിൽ ഇറക്കിയെങ്കിൽ എംവി.ജയരാജന് നിയോഗം കണ്ണൂർ തിരിച്ചുപിടിക്കാൻ. എംവി ജയരാജന് ഇത് പാർലമെന്‍റിലേക്ക് ആദ്യ പോരാട്ടമാണ്. എടക്കാട് നിന്ന് രണ്ട് തവണ നിയമസഭയിലെത്തിയ ജയരാജൻ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന പദവിയും കടന്നാണ് കണ്ണൂരിലെ പാർട്ടിയുടെ അമരത്തെത്തിയത്. വാക്കും വീറും കൊണ്ട് വിവാദങ്ങൾക്കൊപ്പം നടന്നയാളാണ് ജയരാജൻ. 

ഇക്കുറി യുവനേതാക്കളെ കളത്തിലിറക്കാൻ തുടക്കത്തിൽ ആലോചിച്ച സിപിഎം, ജില്ലാ സെക്രട്ടറിയെ തന്നെ തെരഞ്ഞെടുത്തതിന് കാരണങ്ങൾ പലതാണ്. പാർട്ടി വോട്ടുകൾ ഒഴുകിപ്പോയത് 2019 -ൽ കെ.സുധാകരന് വൻ ലീഡിന് വഴിയൊരുക്കിയിരുന്നു. സെക്രട്ടറി വരുമ്പോൾ സംഘടന ഉഷാറായി ചലിക്കും. പാർട്ടി വോട്ടെല്ലാം വീഴുമെന്ന് സിപിഎമ്മിന് ഉറപ്പ്. മികച്ച സംഘാടകനായ എംവി ജയരാജന്‍റെ വ്യക്തിബന്ധങ്ങൾ വോട്ടാകുമെന്നതും മറ്റൊരു പ്രതീക്ഷ.

എതിർ സ്ഥാനാർത്ഥിയായി കെ സുധാകരൻ തന്നെയും, അതല്ല പുതുമുഖം വന്നാലും എതിരിടാൻ ഒരുപോലെ യോഗ്യനാണ് ജയരാജനെന്ന വിലയിരുത്തൽ. എ കെ ജി മുതൽ എംവി രാഘവൻ വരെയുളളവരുടെ ഓർമകളിൽ പൂക്കളർപ്പിച്ചാണ് കൂത്തുപറമ്പ് വെടിവെപ്പ് കാലത്തെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി കൂടിയായിരുന്ന ജയരാജൻ പ്രചാരണം തുടങ്ങിയത്. ജില്ലാതലത്തിൽ നിന്ന് മുതിർന്ന നേതാവിനൊരു പ്രൊമോഷനും ആലോചനകളിൽ വന്നിട്ടുണ്ടാകണം.

ജയരാജന് പകരമൊരാൾക്ക് ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകും. വടകരയിൽ തോറ്റപ്പോൾ പി ജയരാജന് സെക്രട്ടറി സ്ഥാനം തിരിച്ചുനൽകിയില്ല സിപിഎം. മറ്റൊരു ജയരാജന് അതിൽ ഇളവുണ്ടാകുമോ എന്നും ഫലമെതിരായാൽ കണ്ടറിയണം. അതല്ലെങ്കിൽ കണ്ണൂരിലെ സിപിഎമ്മിൽ പുതുതലമുറ നേതൃത്വത്തിനും വഴിയൊരുങ്ങാൻ സാധ്യതയേറെ.

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ കാരണഭൂതൻ ആരാണ്, എന്താണ് റോൾ; ഇനി കണ്ടെത്തേണ്ടത് അതാണെന്ന് രമേശ് ചെന്നിത്തല

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

രാഹുൽ ഒളിവില്‍ കഴിഞ്ഞത് അതിവിദഗ്ധമായി, ഓരോ പോയിന്‍റിലും സഹായം; ഒളിയിടം മാറ്റിയത് പലതവണ, പൊലീസ് നിഗമനം ഇങ്ങനെ
വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം