സിപിഒ ദിവ്യശ്രീയുടെ കൊലപാതകം: ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ; തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് അപൂർവ വിധി

Published : Apr 10, 2026, 01:06 PM IST
cpo divyasree death

Synopsis

കൊലപാതകം, ദിവ്യശ്രീയുടെ അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നിങ്ങനെ മൂന്ന് കുറ്റങ്ങളിലാണ് അപൂർവ വിധി. രണ്ടുലക്ഷം രൂപ പിഴയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു.

കണ്ണൂർ: കരിവെള്ളൂരിലെ സിപിഒ ദിവ്യശ്രീയുടെ കൊലപാതകത്തിൽ പ്രതിയായ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചു. കൊലപാതകം, ദിവ്യശ്രീയുടെ അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നിങ്ങനെ മൂന്ന് കുറ്റങ്ങളിലാണ് അപൂർവ വിധി. രണ്ടുലക്ഷം രൂപ പിഴയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു.

2024 നവംബർ 21ന് വൈകിട്ടാണ് വീട്ടിൽ വച്ച് പെട്രോൾ ഒഴിച്ച് ശേഷം ദിവ്യശ്രീയെ വെട്ടി കൊലപ്പെടുത്തിയത്. വിവാഹമോചന കേസിൽ തലേദിവസം കോടതിയിൽ ഹാജരായി ബന്ധം വേർപിരിയണമെന്ന് ദിവ്യശ്രീ പറഞ്ഞതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. അതേസമയം കേസിൽ അതിവേഗമാണ് വിചാരണ പൂർത്തിയാക്കിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പോളിംഗിൽ റെക്കോർഡിട്ട് കേരളം; കുതിച്ച് കുന്നമംഗലം, കിതച്ച് റാന്നി!
കണ്ണീരായി ശ്രീനന്ദ; നാല് ദിവസം മുമ്പ് കാണാതായ മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം 1500 അടി താഴ്ചയിൽ നിന്ന് കണ്ടെത്തി