
കൊച്ചി: നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് എറണാകുളത്ത് പൊലീസുകാരന് സസ്പെൻഷൻ. എറണാകുളം ജില്ലയിലെ കാലടി പോലീസ് സ്റ്റേഷനിലെ സിയാദിനെയാണ് സസ്പെന്റ് ചെയ്തത്. സിവിൽ പൊലീസ് ഓഫീസറാണ് സിയാദ്. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ.
അതേസമയം പോപുലർ ഫ്രണ്ട് പ്രവർത്തകർ ഹര്‍ത്താല്‍ ദിനത്തിൽ നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 49 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2390 ആയി. ഇതുവരെ 358 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
വിവിധ ജില്ലകളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തില്‍.
തിരുവനന്തപുരം സിറ്റി - 25, 70
തിരുവനന്തപുരം റൂറല്‍ - 25, 169
കൊല്ലം സിറ്റി - 27, 196
കൊല്ലം റൂറല്‍ - 15, 165
പത്തനംതിട്ട - 18, 143
ആലപ്പുഴ - 16, 125
കോട്ടയം - 27, 411
ഇടുക്കി - 4, 54
എറണാകുളം സിറ്റി - 8, 91
എറണാകുളം റൂറല്‍ - 17, 47
തൃശൂര്‍ സിറ്റി - 13, 23
തൃശൂര്‍ റൂറല്‍ - 27, 48
പാലക്കാട് - 7, 89
മലപ്പുറം - 34, 253
കോഴിക്കോട് സിറ്റി - 18, 93
കോഴിക്കോട് റൂറല്‍ - 29, 100
വയനാട് - 7, 116
കണ്ണൂര്‍ സിറ്റി - 26, 104
കണ്ണൂര്‍ റൂറല്‍ - 9, 31
കാസര്‍ഗോഡ് - 6, 62
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam