Latest Videos

മാംഗ്ലൂർ സെൻട്രൽ മെയിലിൻ്റെ കോച്ചിൽ വിള്ളൽ കണ്ടെത്തി; കണ്ടെത്തിയത് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച്

By Web TeamFirst Published May 26, 2024, 5:10 PM IST
Highlights

ചെന്നൈയിൽ നിന്നും മാംഗ്ലൂരിലേക്ക് പോവുകയായിരുന്ന 12601 നമ്പര്‍ ട്രെയിനിലാണ് വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്. രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പരിശോധനയിലാണ് വിള്ളൽ കണ്ടെത്തിയത്.

കണ്ണൂർ: മാംഗ്ലൂർ സെൻട്രൽ മെയിലിൻ്റെ കോച്ചിൽ വിള്ളൽ കണ്ടെത്തി. ചെന്നൈയിൽ നിന്നും മാംഗ്ലൂരിലേക്ക് പോവുകയായിരുന്ന 12601 നമ്പര്‍ ട്രെയിനിലാണ് വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്. രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പരിശോധനയിലാണ് വിള്ളൽ കണ്ടെത്തിയത്. സ്ലീപ്പർ ബോഗിയിലാണ് തകരാർ ഉണ്ടായിരുന്നത്. പിന്നാലെ വിള്ളൽ കണ്ടെത്തിയ ബോഗി അഴിച്ച് മാറ്റിയതിനുശേഷം സർവീസ് തുടർന്നു. ഇന്നലെ രാത്രി എട്ട് മണിയോടെ ചെന്നൈയിൽ നിന്ന് പുറപെട്ട ട്രെയിനാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!