ദേശീയപാതാ നിർമ്മാണം: കാസർകോട്ടെ മട്ടലായിയിൽ വീണ്ടും റോഡിൽ വിള്ളൽ വീണു; വിമർശിച്ച് നാട്ടുകാർ

Published : May 15, 2026, 11:00 AM IST
NH crack

Synopsis

കാസർകോട് ജില്ലയിലെ മട്ടലായിയിൽ ദേശീയപാത നിർമ്മാണത്തിനിടെ വീണ്ടും വിള്ളൽ രൂപപ്പെട്ടു. ചെറുവത്തൂർ ശിവക്ഷേത്രത്തിന് സമീപം നേരത്തെ വിള്ളലുണ്ടായ അതേ സ്ഥലത്താണ് 20 മീറ്ററിലധികം നീളത്തിൽ പുതിയ വിള്ളൽ പ്രത്യക്ഷപ്പെട്ടത്. നിർമ്മാണത്തിലെ അപാകതയാണ് ഇതിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധത്തിലാണ്.

കാസർകോട്: കാസർകോട് ജില്ലയിലെ മട്ടലായിയിൽ ദേശീയപാത നിർമ്മാണത്തിനിടെ വീണ്ടും വിള്ളൽ രൂപപ്പെട്ടു. ചെറുവത്തൂർ മട്ടലായി ശിവക്ഷേത്രത്തിന് സമീപത്താണ് സംഭവം. നേരത്തെ വിള്ളൽ ഉണ്ടായ സ്ഥലത്ത് തന്നെയാണ് വീണ്ടും വിള്ളൽ രൂപപ്പെട്ടത്. 20 മീറ്ററിലധികം നീളത്തിലാണ് പുതിയ വിള്ളൽ. നേരത്തെ ഇവിടെ വിള്ളൽ ഉണ്ടായപ്പോൾ 50 മീറ്ററോളം ഭാഗത്ത് റീ-ടാറിങ് ചെയ്‌തിരുന്നു. ശക്തമായ മഴയെ തുടർന്നായിരുന്നു അന്ന് വിള്ളൽ വീണത്. ഇന്നലെയും ജില്ലയിൽ അതിശക്തമായി മഴപെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ സ്ഥലത്ത് വീണ്ടും വിള്ളലുണ്ടായത്. പ്രദേശത്ത് നാട്ടുകാർ പ്രതിഷേധത്തിലാണ്. നിർമ്മാണത്തിലെ അപാകതയാണ് വിള്ളലുണ്ടാകാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യു ഡി എഫ് ചെയ്തത് പോലെ സത്യപ്രതിജ്ഞ എൽ ഡി എഫ് ബഹിഷ്കരിക്കില്ല, ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും: എം വി ഗോവിന്ദന്‍
പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി; തടയാൻ ശ്രമിച്ച മകന് പരിക്ക്