
തിരുവനന്തപുരം: വായ്പാ പരിധി കുറച്ച നടപടിയെക്കുറിച്ച് വി. മുരളീധരൻ പറയാൻ പാടില്ലാത്തത് പറഞ്ഞുവെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ. 1.75 ലക്ഷം കോടിയാണ് സംസ്ഥാനത്തെ ഒരു വർഷത്തെ ചിലവ്. മൂന്ന് ശതമാനമാണ് കടമെടുപ്പ് പരിധി. ഏപ്രിലിൽ 2000 കോടി കടമെടുക്കാൻ അനുമതി നൽകിയിരുന്നു. 15,390 കോടിയാണ് മേയിൽ അനുമതി നൽകിയത്. 15390 കോടി രൂപയാണ് വായ്പ എടുക്കാൻ അനുമതി നൽകിയിരിക്കുന്നത്. 32442 കോടി രൂപ വായ്പ എടുക്കാൻ നിലവിലെ ചട്ട പ്രകാരം അവകാശമുണ്ട്. വായ്പ പരിധി ചുരുക്കിയതിനെപ്പറ്റി കേന്ദ്രത്തിന് വിശദീരണമില്ല. കേന്ദ്രം 6.4 ശതമാനമാണ് കടം എടുക്കുന്നത്. വി. മുരളീധരൻ പറയാൻ പാടില്ലാത്തതാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. ബി ജെ പിയുടെ ആഭ്യന്തര വിഷയമാണോ ഇതെന്നും ബി ജെ പി ഓഫിസിലിരുന്ന് എഴുതിയ കണക്കായിരിക്കും അദ്ദേഹം പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam