എസ്എപി ക്യാമ്പില്‍ ക്രൈംബ്രാഞ്ച് തെളിവെടുപ്പ്; തോക്കുകള്‍ ഹാജരാക്കാൻ നിർദ്ദേശം

Published : Feb 17, 2020, 06:34 AM ISTUpdated : Feb 17, 2020, 08:27 AM IST
എസ്എപി ക്യാമ്പില്‍ ക്രൈംബ്രാഞ്ച് തെളിവെടുപ്പ്; തോക്കുകള്‍  ഹാജരാക്കാൻ നിർദ്ദേശം

Synopsis

പൊലീസിൻറെ കൈവശമുള്ള 660 തോക്കുകളും ഹാജരാക്കാൻ എസ്എപി കമാണ്ടൻറിന് ക്രൈം ബ്രാഞ്ചിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം: എസ്എപി ക്യാമ്പില്‍ നിന്നും തോക്ക് കാണാതായതിനെക്കുറിച്ച് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. 25 ഇൻസാസ് റൈഫിളുകള്‍ കാണാതായെന്ന സിഎജി റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് അന്വേഷണം. പൊലീസിൻറെ കൈവശമുള്ള 660 തോക്കുകളും ഹാജരാക്കാൻ എസ്എപി കമാണ്ടൻറിന് ക്രൈം ബ്രാഞ്ചിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മണിപ്പൂരിൽ ജോലിക്ക് പോയ ഐആർ ബറ്റാലിയൻറെ കൈവശമുള്ള 16 തോക്കൊഴികെ മറ്റ് തോക്കകുളെല്ലാം എസ്എപി ക്യാമ്പിൽ വിവിധ ബറ്റാലിയനുകളിൽ നിന്നും എത്തിച്ചുവെന്നാണ് വിവരം. പതിനൊന്ന് മണിക്ക് ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടക്കും. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തുറന്ന തെരഞ്ഞെടുപ്പ് യുദ്ധത്തിന് വിജയ്, തമിഴക വെട്രി കഴകത്തിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി, സഖ്യത്തിന് കക്ഷികളെ ക്ഷണിച്ച് പ്രമേയം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ 2 ബലാത്സം​​ഗ കേസുകളും എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും