Dileep : ദിലീപിന്റെ സുഹൃത്ത് നിർമ്മാതാവ് റോഷൻ ചിറ്റൂരിനെ ചോദ്യംചെയ്യുന്നു, നടപടി ഗൂഢാലോചനാ കേസിൽ

Published : Mar 07, 2022, 01:59 PM IST
Dileep : ദിലീപിന്റെ സുഹൃത്ത് നിർമ്മാതാവ് റോഷൻ ചിറ്റൂരിനെ ചോദ്യംചെയ്യുന്നു, നടപടി ഗൂഢാലോചനാ കേസിൽ

Synopsis

ദിലീപിന്റെ (Dileep) അടുത്ത സുഹൃത്താണ് റോഷൻ. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടാളികളും ഗുഢാലോചന നടത്തിയതിനെ കുറിച്ചുള്ള വിവരങ്ങളാണ്  അന്വേഷണ സംഘം ശേഖരിക്കുന്നത്. 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നിർമ്മാതാവ് റോഷൻ ചിറ്റൂരിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ദിലീപിന്റെ (Dileep) അടുത്ത സുഹൃത്താണ് റോഷൻ. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടാളികളും ഗുഢാലോചന നടത്തിയതിനെ കുറിച്ചുള്ള വിവരങ്ങളാണ്  അന്വേഷണ സംഘം ശേഖരിക്കുന്നത്. 

കേരളവും ഞെട്ടലോടെ കേട്ട സംഭവമാണ് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവനടി ആക്രമിക്കപ്പെട്ടത്. സഹപ്രവർത്തകന്‍റെ ക്വട്ടേഷൻ ബലാത്സംഗം എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന കേസിൽ വിചാരണ അന്തിമ ഘട്ടത്തിലെത്തിയിട്ടും പൊതു സമൂഹത്തിന് മുന്നിൽ ചുരുളഴിയാത്ത നിരവധി സംശയങ്ങൾ ബാക്കിയാണ്. അതിനിടെയാണ് ദിലീപിന്റെ പങ്കിൽ സൂചന നൽകി തെളിവുകളുമായി സുഹൃത്തായിരുന്ന സംവിധായകൻ ബാലചന്ദ്രകുമാറെത്തിയത്. 

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലും ബാലചന്ദ്രകുമാർ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ദിലീപടക്കമുള്ള പ്രതികൾക്കെതിരെ കേസ് എടുത്തു. എന്നാൽ കെട്ടിച്ചമച്ച ആരോപണമെന്നാണ് ദിലീപിന്റെ വാദം.  ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകളില്ല. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണ്. ഡിവൈഎസ്പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തി. ഡിജിപി ബി സന്ധ്യയുടെയും എഡിജിപി എസ് ശ്രീജിത്തിന്റേയും അറിവോടെയാണ് ഗൂഢാലോചന നടന്നത് തുടങ്ങിയ ആരോപണങ്ങളാണ് ദിലീപ് ഉയർത്തുന്നത്.

ഇരയല്ല, അതിജീവിത-തുറന്ന് പറഞ്ഞ് ഭാവന

ഇരയല്ല, അതിജീവിതയാണ് താനെന്ന് നടി ഭാവന. അതിക്രമത്തിന് ശേഷം കള്ളക്കേസെന്ന് പറഞ്ഞുള്ള വലിയ അപവാദ പ്രചാരണം നേരിടേണ്ടിവന്നുവെന്ന് ഭാവന തുറന്നു പറഞ്ഞു. 15 ദിവസത്തെ വിചാരണ അതികഠിനമായിരുന്നെന്നും തൊഴിലവസരം വരെ ഇല്ലാതാക്കാനുള്ള ശ്രമമുണ്ടായെന്നും ഭാവന വെളിപ്പെടുത്തി. കഠിനമാണെങ്കിലും അന്തിമഫലം വരെ നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ഭാവന വ്യക്തമാക്കി.

സമാനതകളില്ലാത്ത ക്രൂരപീഡനത്തിന് ശേഷം ആദ്യമായാണ് ഭാവനയുടെ തുറന്ന് പറച്ചിൽ. കോടതി പരിഗണനയിലുള്ളതിനാൽ കേസിലേക്ക് കടക്കാതെ പിന്നിട്ട അഞ്ച് വർഷത്തെ അസാധാരണമായ അതിജീവനത്തെ കുറിച്ചാണ് നടി പറയുന്നത്. ഇരയായ ശേഷവും നിരന്തരമുണ്ടായത് അധിക്ഷേപമാണ്. നുണപ്രചാരണങ്ങൾക്കിടെ തകർന്നപോയ പലഘട്ടങ്ങളുണ്ടായി. പക്ഷേ ഡബ്ള്യൂസിസി അടക്കം ഒപ്പ് നിർത്തി ധൈര്യം നൽകി. വ്യാജപ്രചാരണങ്ങൾക്കിടെ  കോടതിയിലെ വിചാരണയും കടുത്ത പരീക്ഷണമായി. അതിജീവിതകൂടെ നിന്നവരെ കുറിച്ച് പറയുമ്പോഴും തുറന്ന് പറഞ്ഞതിൻറെ പേരിൽ തൊഴിലവസരം ഇല്ലാതാക്കാൻ  ശ്രമുണ്ടായെന്നും നടി വെളിപ്പെടുത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടുപ്പിച്ച് നാല് ദിവസം ബാങ്കില്ല, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക; മൂന്ന് ദിവസം അവധിയും പിന്നാലെ പണിമുടക്കും
തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയറില്ല! ഗവർണറടക്കം 22 പേരുടെ പട്ടികയിൽ വിവി രാജേഷിനെ ഉൾപ്പെടുത്തിയില്ല