KSRTC : ബസിലെ ലൈംഗിക അതിക്രമം, ക്യത്യവിലോപത്തിന് കണ്ടക്ടർക്കെതിരെ കേസ്, വകുപ്പ് തല നടപടി ഉറപ്പെന്ന് മന്ത്രി

Published : Mar 07, 2022, 01:01 PM ISTUpdated : Mar 07, 2022, 01:07 PM IST
KSRTC : ബസിലെ ലൈംഗിക അതിക്രമം,  ക്യത്യവിലോപത്തിന് കണ്ടക്ടർക്കെതിരെ കേസ്, വകുപ്പ് തല നടപടി ഉറപ്പെന്ന് മന്ത്രി

Synopsis

ബസ് കണ്ടക്ടർക്കെതിരെ പൊലീസ് കേസ്സെടുത്തു . കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതുൾപ്പെടെയുളള   വകുപ്പുകൾ ചേർത്താണ് കേസ്സെടുത്തത്.

തിരുവനന്തപുരം: കെ എസ് ആർ ടി സി  (KSRTC BUS) ബസ്സിൽ അധ്യാപികയ്ക്ക് എതിരെയുണ്ടായ ലൈംഗികാതിക്രമം ചെറുക്കാൻ ശ്രമിക്കാതിരുന്ന ബസ് കണ്ടക്ടർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് ഗതാഗത വകപ്പ് മന്ത്രി ആന്റണി രാജു. പ്രാഥമിക അന്വേഷണത്തിൽ ക്യത്യവിലോപം ഉണ്ടായെന്ന് വ്യക്തമായതായും  ഇന്ന് തന്നെ  നടപടി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടക്ടർക്ക് വീഴചപറ്റിയതായി കെഎസ്ആർടിസി വിജിലൻസ് വിഭാഗം ഗതാഗത വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. 

തിരുവനന്തപുരം-കോഴിക്കോട് സൂപ്പർ ഡീലക്സ് ബസ്സിൽ എറണാകുളത്തിനും തൃശ്ശൂരിനുമിടയിൽ വച്ചാണ് അധ്യാപികകക് നേരെ അതിക്രമം ഉണ്ടായത്. ബസ് കണ്ടക്ടർ ജാഫറിനോട് ഇക്കാര്യം  പറഞ്ഞെങ്കിലും അവഹേളിക്കുന്ന രീതിയിലായിരുന്നു പെരുമാറ്റമെന്ന് അധ്യാപിക പരാതിപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കണ്ടക്ടർക്കെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസ്സെടുത്തു. കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതുൾപ്പെടെയുളള വകുപ്പുകൾ ചേർത്താണ് കേസ്സെടുത്തത്.

ഉപദ്രവിച്ചയാളെ തിരിച്ചറിഞ്ഞില്ലെങ്കിലും ഇയാൾക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്സെടുത്തിട്ടുണ്ട്. ബഹളത്തിനിടെ ഇയാൾ ബസ്സിൽ നിന്ന് കടന്നുകളഞ്ഞെന്നാണ് അധ്യാപിക പറയുന്നത്. ബസ്സിലെ യാത്രക്കാരുടെ പട്ടികയിൽ നിന്ന് ഇയാളെ കണ്ടെത്താനുളള ശ്രമം പൊലീസ് തുടങ്ങി. 

Sexual Abuse In KSRTC : യുവതിയെ വേദനിപ്പിച്ചത് കണ്ടക്ടറുടെ പ്രകോപനവും മറ്റു യാത്രക്കാരുടെ നിസ്സഹകരണവും

അടിയന്തിര അന്വേഷണത്തിന് ഗതാഗത മന്ത്രി ഉത്തരവിട്ട സാഹചര്യത്തിലാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗം റിപ്പോർട്ട് സമർപ്പിച്ചത്. കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും റിപ്പോർട്ടിലുണ്ട്. കണ്ടക്ടറുടെ വിശദമായ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ വകുപ്പുതല നടപടി ഉടനുണ്ടാകുമെന്നാണ് സൂചന. ഉപദ്രവിച്ചയാൾക്കെതിരെ അധ്യാപിക വനിത കമ്മീഷന് പരാതി നൽകി. ഇ മെയിൽ മുഖേനയാണ് പരാതി നൽകിയത്. സംഭവത്തിൽ ബസ് കണ്ടക്ടർക്കെതിരെ നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി അറിയിച്ചിരുന്നു. 

രാത്രി യാത്രയ്ക്കിടെയാണ് കെഎസ്ആർടിസി ബസ്സിൽ വച്ച് അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സിൽ തൃശൂരിനടത്ത് വെച്ചാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം യാത്രിയിലായിരുന്നു അധ്യാപിക. കണ്ടക്ടറോട് പരാതി പറഞ്ഞിട്ട് ഒരു നടപടിയും എടുക്കാതായതോടെ അധ്യാപിക ഫേസ് ബുക്ക് ലൈവിലൂടെ ദുരനുഭവം വിവരിച്ചു. സുഹൃത്തല്ലാതെ സഹയാത്രക്കാ‍ർ ആരും പ്രതികരിച്ചില്ല. കണ്ടക്ട‍‍ർ  പരാതി പറഞ്ഞിട്ടും അനങ്ങിയില്ല. ആശ്വസിപ്പിക്കാൻ ശ്രമിച്ച ഡ്രൈവറോട് കണ്ടക്ട‍‍ർ അത് വേണ്ടെന്ന് പറഞ്ഞുവെന്നും അധ്യാപിക ഏഷ്യാനെറ്റ് ന്യൂസിനോടും പറഞ്ഞു. 

ഏറെ വേദനിപ്പിച്ചത് കണ്ടക്ടറുടെ പ്രകോപനവും മറ്റു യാത്രക്കാരുടെ നിസ്സഹകരണവും

ലൈംഗികാതിക്രമത്തിനേക്കാളും കണ്ടക്ടറുടെ പ്രകോപനവും മറ്റു യാത്രക്കാരുടെ നിസ്സഹകരണവുമാണ് ഏറെ വേദനിപ്പിച്ചതെന്നും അധ്യാപിക. പറഞ്ഞു. കെഎസ്ആര്‍ടിസി ബസിനകത്ത് പ്രതികരിച്ചിട്ടും കൂടെ നിൽക്കാനോ സാന്ത്വനിപ്പിക്കാനോ ആരും തയ്യാറായില്ല. തുടർന്ന് വാഹനം നിർത്തിച്ച് ഹൈവേ പൊലീസിനെ സമീപിച്ചു. പൊലീസിടപെടലുണ്ടായപ്പോഴും ധിക്കാര പരമായിത്തന്നെയായിരുന്നു കണ്ടക്ടറുടെ പെരുമാറ്റമെന്നും അധ്യാപിക പറയുന്നു. 

 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍
മുഖ്യമന്ത്രി ചർച്ച നടത്തിയത് വോട്ടിന് വേണ്ടി; സിപിഎമ്മിൻ്റെ ഗുഡ് സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി