പിഎസ് സിക്കെതിരെ ക്രൈംബ്രാഞ്ച്, 10 ചോദ്യങ്ങൾ മൂല്യനിർണയം നടത്താതിരുന്നത് ബോധപൂർവ്വം, ഒത്തുകളി, എഫ്ഐആർ റദ്ദാക്കാൻ പിഎസ് സി കോടതിയെ സമീപിച്ചത് ദുരൂഹം

Published : Oct 11, 2026, 07:48 AM IST
PSC rank list

Synopsis

ആസൂത്രണ ബോർഡിലെ പരീക്ഷാ അട്ടിമറിയിൽ പി.എസ്.സിക്ക് എതിരെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്താതിരുന്നത് ക്ലറിക്കൽ വീഴ്ചയല്ലെന്നും ഒന്നാം റാങ്കുകാരനെ സഹായിക്കാനുള്ള ബോധപൂർവ്വമായ നീക്കമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരം : ആസൂത്രണ ബോർഡിലെ പരീക്ഷ അട്ടിമറിയിൽ പി എസ് സി ക്കെതിരെ ക്രൈംബ്രാഞ്ച്. 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താത്തത് ക്ലറിക്കൽ വീഴ്ച അല്ലെന്നും അതു ബോധപൂർവ്വമാണെന്നും ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടി. എഫ് ഐ ആർ റദ്ദാക്കാൻ പി എസ് സി കോടതിയെ സമീപിച്ചത് ദുരൂഹമാണ്. പി എസ് സി ചെയർമാനും അംഗങ്ങളും അടങ്ങുന്ന പ്രതികളെ രക്ഷിക്കാനാണ് നീക്കം നടക്കുന്നതെന്നും ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ടിലുണ്ട്.

ആസൂത്രണ ബോർഡിലെ പരീക്ഷയിലെ ആദ്യ ഒന്നാം റാങ്കുകാരൻ അരുൺ ജെ പ്രതാപൻ 10 ചോദ്യങ്ങൾക്ക് അപൂർണ്ണമായ ഉത്തരമാണ് നൽകിയത്. ഈ ഉത്തരങ്ങൾ പരിശോധിക്കാതിരുന്നത് ബോധപൂർവം എന്ന് കരുതണം. മാർക്ക് ഷീറ്റ് പരാതിക്കാർക്ക് കൈമാറാൻ ഉണ്ടായ കാലതാമസവും സംശയസ്പദമാണ്. ജയലാൽ എന്ന ഉദ്യോഗാർത്ഥി 2025 ജൂൺ 11ന് ഉത്തര കടലാസിനായി അപേക്ഷ നൽകി. പി എസ് സി മറുപടി നൽകിയത് ഒരു വർഷത്തിന് ശേഷം 2026 ജൂൺ 18 നായിരുന്നു. മനപ്പൂർവമുള്ള വൈകിപ്പിക്കൽ ആണ് പി എസ്. സി നടത്തിയത്.

അഡ്വൈസ് മെമ്മോ നൽകിയാൽ ഒരു വർഷത്തിനുള്ളിലുള്ള നിയമനം റദ്ദാക്കാൻ മാത്രമാണ് പിഎസ് സി യ്ക്ക് അധികാരം. പരീക്ഷാ പേപ്പറിന്റെ പകർപ്പ് നൽകാൻ ബോധപൂർവ്വമായ കാലതാമസം ഉണ്ടാക്കി. പരാതിക്കാർക്ക് നിയമപരമായ അവകാശം തടയാനും ഒന്നാം റാങ്ക് കിട്ടിയ അരുൺ ജെ പ്രതാപിനെ സംരക്ഷിക്കാനും ആണ് ഇങ്ങനെ ചെയ്തതെന്നുമാണ് ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ പകർപ്പാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടത്. ഉത്തരങ്ങൾ മൂല്യനിർണയം നടത്താത്തത് ക്ലറിക്കൽ വീഴ്ച അല്ലെന്നും അതു ബോധപൂർവ്വമാണെന്നും ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു. അല്ലെങ്കിൽ ജയലാലിന്റെ അപേക്ഷയിൽ വേഗത്തിൽ ഉത്തര കടലാസ്കളുടെ പകർപ്പ് ലഭ്യമാക്കുമായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പത്തനംതിട്ട സിപിഎമ്മിലും വിവാദം; കോഴഞ്ചേരിയിൽ പാർട്ടി വിടാൻ കൂടുതൽ നേതാക്കൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനവും ഒഴിയുമെന്ന് ടിം ടൈറ്റസ്
നെടുമ്പാശ്ശേരിയിൽ മിനിക്കൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; മരിച്ചത് രണ്ട് യുവതികളും ഒരു യുവാവും, ഡ്രൈവർ പിടിയിൽ