കാഞ്ഞങ്ങാട് ഔഫ് വധം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി, മുഖ്യപ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി

Published : Dec 28, 2020, 06:14 PM IST
കാഞ്ഞങ്ങാട് ഔഫ് വധം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി, മുഖ്യപ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി

Synopsis

മുഖ്യ പ്രതി ഇർഷാദടക്കമുള്ളവരെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം നാളെ കോടതിയിൽ അപേക്ഷ നൽകും. തുടർന്ന് തെളിവെടുപ്പു നടത്തും. 

കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ  പ്രവർത്തകൻ ഔഫിന്റെ കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കണ്ണൂർ യൂണിറ്റ് എസ്.പി. കെ.കെ.മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവം സഫലമായ മുണ്ടത്തോട് എത്തി വിവരങ്ങൾ ശേഖരിച്ചു. കേസിൽ ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ്.പി.പറഞ്ഞു.

മുഖ്യ പ്രതി ഇർഷാദടക്കമുള്ളവരെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം നാളെ കോടതിയിൽ അപേക്ഷ നൽകും. തുടർന്ന് തെളിവെടുപ്പു നടത്തും. എം.എസ്.എഫ്. പ്രവർത്തകൻ ഹസൻ, യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. 

പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മുഖ്യ പ്രതി ഇർഷാദിനെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രി കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റിയിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്നുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയാണ് കൊലപാതകമെന്നായിരുന്നു പൊലീസിൻ്റെ പ്രാഥമിക നിഗമനം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുട്ടത്ത് വയോധികയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ച് കോടതി
പരീക്ഷയ്ക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞു, 5ാം ക്ലാസുകാരനെ മർദിച്ച അധ്യാപകനെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്യും