ഒൻപതാം ക്ലാസുകാരിയുടെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ തുടങ്ങും

By Web TeamFirst Published Jun 9, 2020, 7:23 AM IST
Highlights

ഓണ്‍ലൈൻ പഠനത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്ന ആരോപണമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. 

മലപ്പുറം: വളാഞ്ചേരിയിലെ ഒൻപതാം ക്ലാസുകാരി ദേവികയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വഷണം ഉടൻ തുടങ്ങും. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പി കെ വി സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. ഓണ്‍ലൈൻ പഠനത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്ന ആരോപണമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. 

കൊവിഡ് പ്രതിരോധന പ്രവർത്തനങ്ങളും മഴക്കാല പ്രതിരോധ പ്രവർത്തനങ്ങളും നടക്കുന്നതിനാല്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ പൊലീസ് മേധാവി ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്നാണ് തിരൂർ ഡിവൈഎസ്‍പി കെ സുരേഷ് ബാബുവിൽ നിന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. 

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത മനോവേദയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തുവെന്നാണ് ആരോപണം. ടിവിയോ മൊബൈലോ ടാബോ അടക്കമുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ ദേവിക മനപ്രയാസം നേരിട്ടിരുന്നതായി കുട്ടിയുടെ മാതാപിതാക്കൾ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. 

click me!