കുടുങ്ങുമോ പ്രതികൾ? മൈലപ്ര സഹകരണ ബാങ്ക് ക്രമക്കേട് അന്വേഷണം ക്രൈംബ്രാഞ്ചിന്

By Web TeamFirst Published Aug 10, 2022, 12:37 PM IST
Highlights

ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന യൂണിറ്റിനാണ് അന്വേഷണ ചുമതല. 

പത്തനംതിട്ട : മൈലപ്ര സർവീസ് സഹകരണ ബാങ്ക് ക്രമക്കേടിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന യൂണിറ്റിനാണ് അന്വേഷണ ചുമതല. 

മുപ്പത്തിരണ്ട് കോടി തൊണ്ണൂറ്റിഅഞ്ച് ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറിയാണ്, അസിസ്റ്റന്റ് രജിസ്റ്റാർ മൈലപ്ര സഹകരണ ബാങ്കിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ബാങ്കിന്റെ നിയന്ത്രണത്തിലുള്ള അമൃത ഫാക്ടറിയിൽ ഗോതമ്പ് സ്റ്റോക്കിലെ പൊരുത്തക്കേടുകൾ, നിക്ഷേപകരുടെ വായ്പയിലെയും നിക്ഷപത്തിലേയും വ്യക്തത കുറവ്, ബാങ്കിലെ സാമ്പത്തിക പ്രതിസന്ധി ഇതെല്ലാം കണക്കിലെടുത്താണ് സഹകരണ ചട്ടം 65 പ്രകാരം അന്വേഷണം നടന്നത്. 

കോന്നി അസിസ്റ്റന്റ് രജിസ്റ്റാറുടെ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം പത്തനംതിട്ട ജോയിന്റ് രജിസ്റ്റാർക്ക് കൈമാറിയിരുന്നു. അസിസ്റ്റന്റ് രജിസ്റ്റാറുടെ അന്വേഷണ റിപ്പോർട്ടിലുള്ള നിയമ ലംഘനങ്ങളും ചട്ടവിരുദ്ധ പ്രവർത്തനങ്ങളും തെളിവുകൾ ഹാജരാക്കി നിഷേധിക്കാനോ രേകകളിലൂടെ എതിർക്കാനോ ബാങ്കിന്റെ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

ബാങ്ക് ഭരണസമിതിയിലെ ചില അംഗങ്ങൾക്കെതിരെ ഗൂഢാലോചനാ ആരോപണമുണ്ട്. പതിനൊന്ന അംഗ ഭരണസമിതിയിൽ പ്രസിഡന്റ് വൈസ് പ്രസിഡന്റ് മാത്രമാണ് സിപിഎം അംഗങ്ങൾ. ഏഴ് പേർ യുഡിഎഫ് ആഭിമുഖ്യമുള്ളവരാണ്. 

ലഹരിവലയിൽ കുട്ടികൾ, മയക്കുമരുന്ന് നൽകി സഹപാഠിയെ ഒമ്പതാംക്ലാസുകാരൻ പീഡിപ്പിച്ചു, വെളിപ്പെടുത്തലുമായി അതിജീവിത

അതേ സമയം, പ്രമാദമായ കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിന് ഇരയായ നിക്ഷേപകർക്ക് തുക തിരിച്ചുനൽകുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേരളാ ബാങ്കിൽ നിന്നടക്കം വായ്പ സ്വീകരിച്ച് നിക്ഷേപകർക്ക് പണം തിരിച്ചുനൽകുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. സഹകരണ വകുപ്പ്  മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതി ചേർന്ന് പരിഹാര മാർഗ്ഗങ്ങൾ ചർച്ച ചെയ്തുവെന്നും പ്രതിസന്ധി പരിഹരിക്കാൻ 400 കോടി രൂപ വേണമെന്ന് യോഗം വിലയിരുത്തിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. നിക്ഷേപകരുടെയു൦ ബാങ്കിന് പണം നൽകാൻ ഉള്ളവരുടെയു൦ വിവിധ ഹ൪ജികളാണ് ജസ്റ്റിസ് ടി ആ൪ രവി പരിഗണിച്ചത്.

 


 

click me!