Asianet News MalayalamAsianet News Malayalam

ലഹരിവലയിൽ കുട്ടികൾ, മയക്കുമരുന്ന് നൽകി സഹപാഠിയെ ഒമ്പതാംക്ലാസുകാരൻ പീഡിപ്പിച്ചു, വെളിപ്പെടുത്തലുമായി അതിജീവിത

പ്രണയം നടിച്ച് താനുമായി അടുത്ത സഹപാഠി തന്നെ പലയിടങ്ങളിലും കൊണ്ടു പോയി പീഡിപ്പിച്ചുവെന്നും ലഹരി മരുന്ന് നൽകി നഗ്നവീഡിയോ പകർത്തിയെന്നും അതിജീവിത വെളിപ്പെടുത്തി.

chool student from kannur drugged and sexually assaulted his classmate girl in kannur
Author
Kerala, First Published Aug 10, 2022, 11:18 AM IST

കണ്ണൂർ : സ്‌കൂൾ വിദ്യാര്‍ത്ഥികൾക്കിടയിൽ അടക്കം ലഹരി മാഫിയ പിടിമുറുക്കുകയാണ്. ലഹരിയുടെ നീരാളിക്കൈയ്യിൽ ചില‍ര്‍ വീണുപോകുമ്പോൾ മറ്റു ചിലര്‍ രക്ഷപ്പെടുന്നു. സഹപാഠി ലഹരിമരുന്ന് നൽകിയെന്നും പീഡിപ്പിച്ചുവെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ണൂരിൽ മയക്കുമരുന്ന് സംഘത്തിന്റെ വലയിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടിയും കുടുംബവും ഏഷ്യാനെറ്റ് ന്യൂസിനോട് തുറന്ന് പറഞ്ഞത്. ഡിപ്രഷൻ മാറാൻ നല്ലതെന്ന് വിശ്വസിപ്പിച്ചാണ് തനിക്ക് സഹപാഠി ലഹരിമരുന്ന് നൽകിയതെന്നും പത്തിലധികം പെൺകുട്ടികൾ ഇത്തരത്തിൽ ചൂഷണത്തിന് വിധേയരായിട്ടുണ്ടെന്നും അതിജീവിതയായ പെൺകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി

വാട്ടര്‍ ഫില്‍ട്ടറുകള്‍ക്കുള്ളിലും മയക്കുമരുന്ന്; കള്ളക്കടത്ത് ശ്രമം കസ്റ്റംസ് പരിശോധനയില്‍ വിഫലമായി

പ്രണയം നടിച്ച് അടുത്ത സഹപാഠി തന്നെ പലയിടങ്ങളിലും കൊണ്ടു പോയി പീഡിപ്പിച്ചുവെന്നും ലഹരി മരുന്ന് നൽകി നഗ്നവീഡിയോ പകർത്തിയെന്നും അതിജീവിത വെളിപ്പെടുത്തി. സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ടാണ് വിദ്യാ‍ത്ഥികൾക്കിടയിൽ മയക്കു മരുന്ന് കൈമാറുന്നതെന്നും  സംഭവത്തിന് പിന്നിൽ മുതിർന്ന ആൺകുട്ടികളും ഉണ്ടെന്നാണ് പെൺകുട്ടിയുടെ പറയുന്നത്.

മയക്കുമരുന്ന് ലഹരിയില്‍ സഹപാഠി തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. ആത്മഹത്യ പ്രവണത കാണിച്ച പെണ്‍കുട്ടിയെ കൌണ്‍സിലിംഗിന് വിധേയയാക്കിതോടെയാണ് ക്രൂര പീഡനത്തിന്‍റെ വിവരങ്ങള്‍ പുറത്തറിഞ്ഞത്. മയക്കുമരുന്ന് ഉപയോഗത്തിന്‍റെയും മറ്റും ഫോട്ടോകളും വീഡിയോകളും പൊലീസിന് കൈമാറിയിട്ടുണ്ട്. പെണ്‍കുട്ടികളുമായി ആദ്യം സൌഹൃദം സ്ഥാപിച്ച ശേഷം പിന്നീട് പ്രണയമാണെന്ന് പറഞ്ഞ് അടുക്കും. തുടര്‍ന്നാണ് മയക്കുമരുന്ന് ഇപയോഗത്തിന് പ്രേരിപ്പിക്കുന്നത്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനാവുമെന്ന് പറഞ്ഞാണ് പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കുക. ആദ്യം സൌജന്യമായി നല്‍കുന്ന മയക്കുമരുന്നിന് പെണ്‍കുട്ടികള്‍ ലഹരിക്കടിമകളാകുന്നതോടെ പണം ആവശ്യപ്പെടും. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ സഹപാഠിയായ പതിനാറുകാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോകുകയാണ്. 

കാസർകോട് രണ്ടിടങ്ങളില്‍ മയക്കുമരുന്ന് വേട്ട, ബ്രൗൺ ഷുഗറടക്കം പിടിച്ചെടുത്തു

സംസ്ഥാനത്ത് കൗമാരക്കാര്‍ക്കിടയിൽ ലഹരി ഉപയോഗം ആശങ്കാ ജനകമായി കൂടുകയാണെന്ന് എക്സൈസിൻ്റേയും പൊലീസിൻ്റേയും റിപ്പോര്‍ട്ട്. ലഹരിക്ക് അടിമകളാകുന്ന കുട്ടികളെ ലഹരി വിൽപ്പനക്ക് ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ മാത്രം 21 വയസ്സിന് താഴെ 278 പേർക്കെതിരെയാണ് മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

Follow Us:
Download App:
  • android
  • ios