'പ്രതികള്‍ പറഞ്ഞുപറ്റിച്ചത്'; മുട്ടില്‍ മരംമുറി കേസില്‍ നിന്ന് 29 കര്‍ഷകരെയും ആദിവാസികളെയും ഒഴിവാക്കി

By Web TeamFirst Published Aug 9, 2021, 10:29 AM IST
Highlights

പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ ഇവരെ പറഞ്ഞു പറ്റിച്ച് മരംമുറിച്ചതാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ 29 പേരെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. ആദിവാസികളേയും കർഷകരെയുമാണ് പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയത്. 20 പേർ ആദിവാസി വിഭാഗത്തിലുള്ളവരും ഒന്‍പതുപേർ കർഷകരുമാണ്.  പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ ഇവരെ പറഞ്ഞു പറ്റിച്ച് മരംമുറിച്ചതാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

അതേസമയം സിന്ധു,അജി എന്നീ റവന്യൂ ഉദ്യോഗസ്ഥരെ കേസിൽ പ്രതിചേർക്കാൻ അന്വേഷണ സംഘം അനുമതി തേടി. ബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. നേരത്തെ മുട്ടിൽ മരംമുറി കേസിൽ അറസ്റ്റിലായിരുന്ന ഹംസയെ തൃശ്ശൂർ മരം മുറിയിലും അറസ്റ്റ് ചെയ്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!