
തിരുവനന്തപുരം: 2018ലുണ്ടായ മഹാപ്രളയം മനുഷ്യ നിർമിതമാണെന്ന ശബ്ദ രേഖയിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടേതാണ് ഉത്തരവ്. മഹാപ്രളയം മനുഷ്യ നിര്‍മ്മിതമാണെന്നും അതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും വെളിവാക്കുന്ന വിധത്തില്‍ പുറത്തുവന്ന ശബ്ദ രേഖയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്‌ണന്‍കുട്ടിയുടേതെന്ന് ആരോപിക്കപ്പെടുന്ന ശബ്ദ രേഖയാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നത്. ഈ ശബ്ദ രേഖയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഒരു സ്വകാര്യവ്യക്തി നല്‍കിയ പരാതിയിലാണ് ആഭ്യന്തര മന്ത്രി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ് നല്‍കിയത്. വ്യാജ ശബ്ദ രേഖ എന്നായിരുന്നു കൃഷ്ണൻ കുട്ടിയുടെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam