
ഹൈദരാബാദ്: ഹൈദരാബാദിലെ മൈലാർദേവ്പള്ളിയിൽ ക്രിമിനൽ പശ്ചാത്തലമുള്ള യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രദേശവാസിയും പോലീസിന്‍റെ റൗഡികളുടെ പട്ടികയിലുള്ളയാളുമായ ഹാജി സുഹേൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൈലാർദേവ്പള്ളി പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് പ്രദേശത്ത് പരിക്കേറ്റ നിലയിൽ ഒരാൾ കിടക്കുന്നതായി പോലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് പോലീസിന്‍റെ പട്രോളിംഗ് സംഘം സ്ഥലത്തെത്തിയപ്പോൾ തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ് മരണപ്പെട്ട നിലയിൽ സുഹേലിനെ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ട നടപടികൾക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താനും സംഭവത്തിന് പിന്നിലെ വിവരങ്ങൾ അറിയാനുമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam