നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് തൃശ്ശൂരിൽ വെട്ടേറ്റു മരിച്ചു

Published : Oct 22, 2021, 06:15 PM ISTUpdated : Oct 22, 2021, 06:24 PM IST
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് തൃശ്ശൂരിൽ വെട്ടേറ്റു മരിച്ചു

Synopsis

ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷെമീറെന്നും വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും സിറ്റി പൊലീസ് കമ്മീഷണർ ആർ.ആദിത്യ വ്യക്തമാക്കി. 

തൃശൂർ: പറവട്ടാനി ചുങ്കത്ത് യുവാവ് വെട്ടേറ്റ് മരിച്ചു (criminal case accuse killed in thrissur). ഒല്ലൂക്കര സ്വദേശി ഷെമീര്‍(38) ആണ് മരിച്ചത്.ഓട്ടോയിൽ എത്തിയ  സംഘമാണ് ഷെമീറിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷെമീറിനെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മീൻ കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയിൽ കലാശിച്ചത് എന്നാണ് സൂചന. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷെമീറെന്നും വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും സിറ്റി പൊലീസ് കമ്മീഷണർ ആർ.ആദിത്യ വ്യക്തമാക്കി. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയെന്നും ഇവർ ഉടനെ പിടിയിലാവുമെന്നും കമ്മീഷണർ പറഞ്ഞു. 

PREV
click me!

Recommended Stories

തൃശൂർ ടൂ കാസർകോട്, ഏഴ് ജില്ലകൾക്ക് നാളെ സമ്പൂർണ അവധി; 604 തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ്, പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാം
ഗോവ നിശാക്ലബ്ബിലെ തീപിടിത്തം; ഉടമകളായ ലൂത്ര സഹോദരൻമാർക്ക് ജാമ്യമില്ല, ഇരുവരും ഒളിവില്‍