
തൃശൂർ: തൃശൂർ മതിലകത്ത് ക്രിമിനൽ സംഘം എസ്.ഐയെ ആക്രമിച്ചു. മതിലകം എസ്.ഐ മിഥുൻ മാത്യുവിനെയാണ് ക്രിമിനൽ സംഘം ആക്രമിച്ചത്. ലഹരി വിൽപനക്കാരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമം. എസ്.ഐയുടെ മുഖത്ത് പരുക്കേറ്റു. അക്രമികൾ പൊലീസ് ജീപ്പിന്റെ ചില്ല് തകർത്തു. എടവിലങ്ങ് സ്വദേശികളായ സൂരജ് (18), അജിത്ത് (23), അഖിൽ (21) എന്നിവരെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ആക്രി വിറ്റ പണത്തെ ചൊല്ലി തര്‍ക്കം, പൊലിഞ്ഞത് ജീവന്‍; ധ്യാനകേന്ദ്രത്തിൽ വരെ ഒളിവില്‍ കഴിഞ്ഞ് പ്രതി, ഒടുവിൽ
ആക്രി വിറ്റ പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മധ്യവയസ്ക്കനെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് ഒരാള്‍ അറസ്റ്റില്‍. പെരുവന്താനം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാലൂര്‍ക്കാവ് തോട്ടില്‍ കുഞ്ഞുമോന്‍ എന്നയാള്‍ കൊല്ലപ്പെട്ട കേസിലാണ് ഒപ്പം ജോലി ചെയ്തിരുന്ന സഞ്ജു പിടിയിലായത്. ഇക്കഴിഞ്ഞ തിരുവോണ ദിനത്തിന്‍റെ തലേന്നാണ് ഇടുക്കി ജില്ലയിലെ പെരുവന്താനം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാലൂര്‍ക്കാവ് തോട്ടില്‍ കുഞ്ഞുമോന്‍ എന്ന മധ്യവയസ്ക്കനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അവിവാഹിതനാണ് കുഞ്ഞുമോന്‍. കെട്ടിട നിര്‍മ്മാണത്തൊഴിലാളിയായ ഇയാള്‍ സ്ഥിരം മദ്യപാനിയായിരുന്നു. അതുകൊണ്ടുതന്നെ വെള്ളത്തില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയപ്പോള്‍ മദ്യപിച്ച് തോട്ടില്‍ വീണതാകാമെന്ന നിഗമനത്തിലായിരുന്നു വീട്ടുകാരും നാട്ടുകാരും. എന്നാല്‍ മൃതദേഹ പരിശോധന നടത്തിയ പെരുവന്താനം പൊലീസ് മരണത്തിലെ അസ്വാഭാവികത തിരിച്ചറിഞ്ഞു. ഇതോടെ സംഭവദിവസം കൂടെയുണ്ടായിരുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.