ശ്രവണ സഹായി നഷ്ടപ്പെട്ട റോഷന് സഹായവുമായി തിരുവനന്തപുരം നഗരസഭ; കിട്ടിയില്ലെങ്കിൽ പുതിയത് വാങ്ങി നൽകും

Published : Oct 29, 2022, 11:04 AM ISTUpdated : Oct 29, 2022, 12:44 PM IST
ശ്രവണ സഹായി നഷ്ടപ്പെട്ട റോഷന് സഹായവുമായി തിരുവനന്തപുരം നഗരസഭ; കിട്ടിയില്ലെങ്കിൽ പുതിയത് വാങ്ങി നൽകും

Synopsis

കഴിഞ്ഞ ദിവസം അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കവേയാണ് ശ്രവണ സഹായി സൂക്ഷിച്ച ബാഗ് നഷ്ടമായത്. ഇതോടെ സ്കൂളിൽ പോകാൻ ആകാത്ത റോഷന്‍റെ ബുദ്ധിമുട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് മേയറുടെ ഇടപെടൽ.

തിരുവനന്തപുരം: തിരുവനന്തപുരം രാജാജി നഗര്‍ കോളനിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥി റോഷന്‍റെ നഷ്ടമായ ശ്രവണ സഹായി കണ്ടെത്താൻ ഇടപെടലുമായി തിരുവനന്തപുരം നഗരസഭ. കണ്ടുകിട്ടുന്നവര്‍ കോര്‍പ്പറേഷനേയോ 9895444067 എന്ന നമ്പറിലോ അറിയിക്കണമെന്നാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍റെ അഭ്യര്‍ത്ഥന. ശ്രവണ സഹായി തിരികെ കിട്ടിയില്ലെങ്കിൽ പുതിയത് വാങ്ങാൻ നഗരസഭ നടപടി സ്വീകരിക്കും. 

സ്പോൺസര്‍ഷിപ്പിലൂടെ പണം കണ്ടെത്തി പുതിയ ശ്രവണ സഹായി വാങ്ങാനാണ് തീരുമാനം. നാലുമാസം മുമ്പ് പുനര്‍ജ്ജനി പദ്ധതി പ്രകാരം റോഷന് ലഭിച്ചതാണ് ഒന്നരലക്ഷം രൂപ വില വരുന്ന ശ്രവണ സഹായി. കഴിഞ്ഞ ദിവസം അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കവേയാണ് ശ്രവണ സഹായി സൂക്ഷിച്ച ബാഗ് നഷ്ടമായത്. ഇതോടെ സ്കൂളിൽ പോകാൻ ആകാത്ത റോഷന്‍റെ ബുദ്ധിമുട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് മേയറുടെ ഇടപെടൽ.

മേയര്‍ ആര്യാ രാജേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..

കഴിഞ്ഞ ദിവസം മാധ്യമ വാർത്തകളിലൂടെയാണ് തിരുവനന്തപുരം രാജാജി നഗർ സ്വദേശിയും വിദ്യാർത്ഥിയുമായ റോഷന്റെ അവസ്ഥ മനസിലാക്കുന്നത്. സ്ക്കൂളിൽ നിന്ന് വരുന്ന വഴിക്ക് ബധിര വിദ്യാർത്ഥിയായ റോഷന്റെ ശ്രവണ സഹായി നഷ്ടമായി.തന്റെ ജീവിതം മുന്നോട്ട് നയിച്ച എല്ലാമായിരുന്ന വിലപിടിപ്പുള്ള ശ്രവണ സഹായി നഷ്ടമായതോടെ ഈ വിദ്യാർത്ഥിയുടെ പഠനം വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ്.ഏതാണ്ട് ഒന്നര ലക്ഷം രൂപ വിലവരുന്ന ശ്രവണ സഹായി പെട്ടന്ന് വാങ്ങി നൽകാൻ പറ്റുന്ന സാഹചര്യമല്ല ഈ കുടുംബത്തിനുള്ളത്. നഷ്ടപെട്ട ബാഗ് തിരികെ ലഭിക്കാൻ ഒരു നാട് ഒന്നാകെ ശ്രമിക്കുകയാണ്. കണ്ട് കിട്ടുന്നവർ ദയവായി നഗരസഭയേയോ 9895444067 എന്ന നമ്പരിലോ അറിയിക്കുക. 

Also Read: റോഷന് സ്കൂളില്‍ പോകണം, എല്ലാം കേള്‍ക്കണം; നഷ്ടപ്പെട്ട ബാഗില്‍ ഒന്നര ലക്ഷത്തിന്‍റെ ശ്രവണസഹായിയും, സഹായിക്കണേ...

മറ്റൊരു കാര്യം, നഷ്ടമായ ശ്രവണ സഹായി തിരികെ ലഭ്യമായില്ലെങ്കിൽ പുതിയൊരെണ്ണം ലഭ്യമാക്കുന്നതിന് വേണ്ട നടപടി നഗരസഭ സ്വീകരിക്കും. എന്തായാലും റോഷന്റെ പഠനം മുന്നോട്ട് കൊണ്ട് പോകേണ്ടതായിട്ടുണ്ട്. എല്ലാവരും ഒപ്പമുണ്ടാകുമല്ലോ ....

PREV
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം