കെഎസ്ആര്‍ടിസിയിൽ പ്രതിസന്ധി രൂക്ഷം; പുതിയ ബസുകൾ നിരത്തിൽ ഇറക്കാനാകുന്നില്ല

By Web TeamFirst Published Aug 25, 2019, 1:18 PM IST
Highlights

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 101 പുതിയ ബസുകൾ മാത്രമാണ് കെഎസ്ആര്‍ടിസി പുറത്തിറക്കിയത്.

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ ബസുകൾക്ക് പകരം പുതിയ ബസുകൾ നിരത്തിലിറക്കാന്‍ കഴിയാത്തത്  കെഎസ്ആര്‍ടിസിക്ക് വലിയ പ്രതിസന്ധിയാകുന്നു. പ്രതിമാസം 200 ബസുകളോളം നിരത്തൊഴിയുന്ന സ്ഥിതിയാണ് ഇപ്പോൾ നിലനിൽക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 101 പുതിയ ബസുകൾ മാത്രമാണ് കെഎസ്ആര്‍ടിസി പുറത്തിറക്കിയത്.

കെഎസ്ആര്‍സിയുടെ പക്കല്‍ 5500 ബസുകളാണ് ഉള്ളത്. പുതിയ ബസുകൾ സൂപ്പര്‍ ഡിലക്സ്, ഡിലക്സ് സര്‍വ്വീസുകളായാണ് ആദ്യം ഓടിക്കുന്നത്. അഞ്ച് വർഷത്തിന് ശേഷം ഇത് ഫാസ്റ്റായും പിന്നീട്  ഓര്‍ഡിനറിയായും മാറ്റും. 15 വര്‍ഷമാണ് ഒരു ബസിന്റെ കാലവധി. 

പരീക്ഷണാടിസഥാനത്തില്‍ തിരുവനന്തപുരം എറണാകുളം റൂട്ടിലിറക്കിയ പത്ത് ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണ്.
പുതിയ 1500 ഇലക്ട്രിക് ബസുകള്‍ വാടകക്ക് എടുക്കാനായി കെഎസ്ആര്‍ടിസി വിളിച്ച ടെന്‍ഡര്‍ റദ്ദാക്കി. കേന്ദ്ര മാനദണണ്ഡ പ്രകാരം വീണ്ടും  ടെന്‍ഡര്‍ വിളിക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. പുതിയ ബസുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നയരൂപീകരണം നടത്തേണ്ടത് സര്‍ക്കാരാണെന്നും അതിനായി കാത്തരിക്കുകയാണെന്നും കെഎസ്ആര്‍ടിസി എംഡി അറിയിച്ചു.
 

click me!