Ration Shops Crisis Again: റേഷൻ വിതരണം സാധാരണ നിലയിലേക്കെന്ന പ്രഖ്യാപനം പാളി; വീണ്ടും പ്രതിസന്ധി

By Web TeamFirst Published Jan 27, 2022, 11:03 AM IST
Highlights

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ പ്രവർത്തനം തുടങ്ങുമെന്ന സർക്കാർ പ്രഖ്യാപനം പാളി. പല റേഷൻ കടകളിലും സാങ്കേതിക പ്രശ്നം മൂലം വിതരണം നടക്കുന്നില്ല. 

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ വീണ്ടും പ്രതിസന്ധി.  റേഷൻ കടകൾ (Ration Shops) ഇന്ന് മുതൽ സാധാരണ നിലയിൽ പ്രവർത്തനം തുടങ്ങുമെന്ന സർക്കാർ പ്രഖ്യാപനം പാളി. പല റേഷൻ കടകളിലും സാങ്കേതിക പ്രശ്നം മൂലം വിതരണം നടക്കുന്നില്ല. സാങ്കേതിക തകരാർ മൂലം കഴിഞ്ഞ  10 ദിവസമായി 7 ജില്ലകൾ വീതം രാവിലെയും ഉച്ചയുമായിട്ടായിരുന്നു റേഷൻ വിതരണം. 

അധികൃതരോട് പറയുമ്പോൾ ഉടൻ പരിഹരിക്കാമെന്ന് പറഞ്ഞെങ്കിലും പരിഹാരം മാത്രമുണ്ടായില്ലെന്ന് റേഷൻ കടയുടമകൾ പറഞ്ഞു. ഭക്ഷ്യവകുപ്പ് നൽകുന്ന നെറ്റവർക്ക് കണക്ഷനും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. അതിനാൽ പല റേഷൻ കടയുടമകളും സ്വന്തം നിലക്ക് വൈ ഫൈ കണക്ഷൻ  ഏർപ്പാടാക്കുന്നു. ഇതിന് ശാശ്വതപരിഹാരം വേണമെന്നാണ് കടയുടമകളുടെ ആവശ്യം.

അതേസമയം, റേഷൻ വിതരണത്തിൽ വ്യാപക പ്രതിസന്ധി ഇല്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പ്രതികരിച്ചു. സെർവർ തകരാറില്ല. ചില റേഷൻ കടയുടമകൾ മെഷീൻ ഉപയോഗിക്കുന്നതിന്റെ പ്രശ്നമാകാം. ഒറ്റപ്പെട്ട സംഭവങ്ങൾ ഉടൻ പരിഹരിക്കുമെന്നും മന്ത്രി ജി ആർ അനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു.

click me!