മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ പ്രതിസന്ധി; സര്‍ക്കാരിനോട് കണക്കുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

Published : Jul 26, 2024, 07:40 PM ISTUpdated : Jul 26, 2024, 07:49 PM IST
മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ പ്രതിസന്ധി; സര്‍ക്കാരിനോട് കണക്കുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

Synopsis

പ്ലസ് ടു സീറ്റും അപേക്ഷകരുടെ എണ്ണവും കൃത്യമായി അറിയിക്കണമെന്ന് കോടതി പറഞ്ഞു. രണ്ടാം സപ്ലിമെന്ററി അലോട്ടമെന്റിന് ശേഷം മാത്രമേ കൃത്യമായ കണക്കുകള്‍ ലഭ്യമാകൂ എന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ ഗവ പ്ലീഡര്‍ അറിയിച്ചു. കേസ് അടുത്തമാസം ഒന്നിന് വീണ്ടും പരിഗണിക്കും.

കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ കുറവിൽ സര്‍ക്കാരിനോട് കണക്കുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. സീറ്റുകളുടെ കുറവ് ചോദ്യം ചെയ്ത് മലബാര്‍ എജുക്കേഷന്‍ മൂവ്മെന്റ് എന്ന സംഘടനയാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. പ്ലസ് ടു സീറ്റും അപേക്ഷകരുടെ എണ്ണവും കൃത്യമായി അറിയിക്കണമെന്ന് കോടതി ഉത്തരവിട്ടു. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം മാത്രമേ കൃത്യമായ കണക്കുകള്‍ ലഭ്യമാകൂ എന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ ഗവ പ്ലീഡര്‍ അറിയിച്ചു. കേസ് അടുത്തമാസം ഒന്നിന് വീണ്ടും പരിഗണിക്കും. മലബാര്‍ മേഖലയില്‍ പുതിയ ഹയര്‍സെക്കന്‍ഡറി സ്കൂളുകളും അധിക ബാച്ചുകളും ആവശ്യപ്പെട്ടാണ് ഹര്‍ജി.

ജനപ്രീതിയിൽ ട്രംപിന് ഒപ്പം തന്നെ; കമല ഹാരിസിനെ തേടിയെത്തിയ അപ്രതീക്ഷിത നിയോഗം

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൾസർ സുനിയോടൊപ്പമുള്ള ദിലീപിൻ്റെ ഫോട്ടോ പൊലീസ് ഫോട്ടോഷോപ്പ് വഴി നിർമിച്ചതെന്ന് രാഹുൽ ഈശ്വർ
ശബരിമല സ്വർണ കൊള്ള: വീണ്ടും നിര്‍ണായക അറസ്റ്റ്, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍