നേതാക്കൾ സുഖിമാൻമാര്‍; സ്വയം വിമര്‍ശനവുമായി സിപിഎം

By Web TeamFirst Published Aug 21, 2019, 6:06 PM IST
Highlights

നേതൃത്വം ശൈലി മാറ്റണം. വെല്ലുവിളികൾ ഏറ്റെടുക്കാൻ നേതൃത്വം തയ്യാറാകുന്നില്ലെന്ന വിമര്‍ശനമാണ് പാര്‍ട്ടിയോഗത്തിൽ ഉയര്‍ന്നത്. 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ തെറ്റുതിരുത്തൽ നടപടി ചര്‍ച്ച ചെയ്യാൻ ചേര്‍ന്ന സിപിഎം യോഗത്തിൽ നേതാക്കൾക്കെതിരെ കടുത്ത വിമര്‍മനം.  നേതാക്കൾ സുഖിമാൻമാരാകുന്നു,  ശൈലി മാറ്റത്തിന് നേതാക്കൾ തയ്യാറാകണം. വെല്ലുവിളികൾ ഏറ്റെടുക്കാൻ നേതൃത്വം മടികാണിക്കുകയാണെന്ന സ്വയം വിമര്‍ശനവും പാര്‍ട്ടിയോഗത്തിൽ ഉയര്‍ന്നു. സെക്രട്ടേറിയറ്റ് അംഗീകരിച്ച തെറ്റുതിരുത്തൽ രേഖ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സമിതിയിൽ റിപ്പോര്‍ട്ട് ചെയ്തു. 

പ്രാദേശിക ഘടകത്തിലടക്കം മൂല്യച്യുതി പ്രകടമാണെന്നാണ് വിലയിരുത്തൽ.സംഘടനാതലത്തിലെ വീഴ്ച തിരുത്താനുള്ള പ്ലീനം നിര്‍ദ്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് തെറ്റുതിരുത്തൽ രേഖ തയ്യാറാക്കിയിട്ടുള്ളത്. പ്രസംഗത്തിലെയും പ്രവൃത്തിയിലേയും ശൈലീ മാറ്റങ്ങൾക്കൊപ്പം സംഘടനാ തീരുമാനങ്ങൾ നടപ്പാക്കാനുള്ള ഇച്ഛാശക്തി നേതാക്കൾക്ക് ഉണ്ടാകണമെന്നും നിര്‍ദ്ദേശമുണ്ട്.  

click me!