
ദില്ലി: പാർലമെൻ്റിൽ വെച്ച് റീൽ ചിത്രീകരിച്ചെന്നാരോപിച്ച് പ്രതിഷേധം. സയനി ഘോഷ് എംപി ചിത്രീകരിച്ച റീലിനെതിരെയാണ് പ്രതിഷേധം ഉടലെടുത്തിരിക്കുന്നത്. സയനിയെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയും രംഗത്തെത്തി. പാർലമെൻ്റിൽ വെച്ച് റീൽ ചിത്രീകരിച്ചത് നാണക്കേട് എന്നായിരുന്നു വിമർശനം. കോടികൾ നിർമ്മിച്ച് പാർലമെൻ്റുണ്ടാക്കിയത് ഇതിനാണോയെന്ന് കോക്രോച്ച് ജനതാ പാർട്ടി അനുഭാവികളുടെ കൂട്ടായ്മയും ചോദിച്ചു. എൻഡിഎയുടെ ഭാഗമായതോടെ പാർലമെൻ്റിൽ സംസാരിക്കാൻ അനുവദിക്കില്ലെന്നും അതുകൊണ്ട് എംപിക്ക് ധാരാളം സമയമുണ്ടെന്നും വിമർശനം ഉയരുന്നുണ്ട്. പാർലമെൻ്റിൽ നിന്നുള്ള മഴയുടെ ദൃശ്യങ്ങളാണ് സയനി ഘോഷ് എംപി തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam