പാര്‍ട്ടിക്ക് മത്സരിക്കാൻ ആളില്ലാത്ത സ്ഥിതിയുണ്ടോ? വി ജോയിയെ വര്‍ക്കലയിൽ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയതിൽ സിപിഎമ്മിൽ വിമര്‍ശനം

Published : Mar 06, 2026, 04:22 PM IST
V JOY

Synopsis

വി. ജോയിയെ വർക്കലയിൽ വീണ്ടും സ്ഥാനാർത്ഥിയാക്കിയതിൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം. തുടർച്ചയായി ജോയിയെ തന്നെ മത്സരിപ്പിക്കുന്നത് സ്ഥാനാർത്ഥിയാക്കാൻ മറ്റാരും ഇല്ലാത്തതുകൊണ്ടാണോ എന്ന ചോദ്യം യോഗത്തിൽ ഉയര്‍ന്നു. സിപിഎം സംസ്ഥാന  സെക്രട്ടറി എംവി ഗോവിന്ദന്‍റെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം

തിരുവനന്തപുരം: വി. ജോയിയെ വർക്കലയിൽ വീണ്ടും സ്ഥാനാർത്ഥിയാക്കിയതിൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം. തുടർച്ചയായി ജോയിയെ തന്നെ മത്സരിപ്പിക്കുന്നത് സ്ഥാനാർത്ഥിയാക്കാൻ മറ്റാരും ഇല്ലാത്തതുകൊണ്ടാണോ എന്ന ചോദ്യം യോഗത്തിൽ ഉയര്‍ന്നു. വർക്കല എംഎൽഎയും ജില്ലാ സെക്രട്ടറിയുമായിരിക്കെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ ജോയ് സ്ഥാനാർത്ഥിയായി. തോറ്റതിന് പിന്നാലെ സെക്രട്ടറി പദത്തിൽ തുടർന്നു. ഇതിന് പിന്നാലെ മൂന്നാമതും വര്‍ക്കലയിൽ ജോയിയെ സ്ഥാനാര്‍ത്ഥിയാക്കി. 

ജില്ലാ സെക്രട്ടറിയായിരിക്കെ പ്രത്യേക ഇളവ് നൽകി വീണ്ടും വി ജോയിയെ മത്സരിപ്പിക്കുന്നത് എന്തിനെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ സാന്നിധ്യത്തിൽ വിമർശനം. സെക്രട്ടറിമാരെ മത്സരിപ്പിക്കേണ്ട ധാരണ തെറ്റിച്ചെന്നും വിമര്‍ശനം ഉയര്‍ന്നു. സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാനുളള തീരുമാനാണ് ജോയിയെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നിലെന്നായിരുന്നു എംവി ഗോവിന്ദൻ മറുപടി നൽകി.സംസ്ഥാന സമിതിയംഗമെന്ന നിലയിയിലാണ് എഎ റഹിമിന് ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകിയതെന്നും ഗോവിന്ദൻ യോഗത്തിൽ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഹെലികോപ്റ്റർ മാർഗം ശിവഗിരിയിൽ എത്തും, രാഹുൽ ഗാന്ധി ഇന്ന് ശിവഗിരിയിൽ ഗുരുദേവ സമാധിയിൽ ദർശനം നടത്തും
'വോട്ടര്‍ പട്ടിക പുതുക്കല്‍ സുതാര്യമായി നടത്തി'; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍