തിരുവനന്തപുരത്ത് പൊലീസ് സേനയിൽ കല്ലുകടി; റൂറൽ എസ്പിയുടെ സർക്കുലറിനെതിരെ എസ്എച്ച്ഒമാർ

Published : Jul 20, 2024, 01:14 PM ISTUpdated : Jul 20, 2024, 02:15 PM IST
തിരുവനന്തപുരത്ത് പൊലീസ് സേനയിൽ കല്ലുകടി; റൂറൽ എസ്പിയുടെ സർക്കുലറിനെതിരെ എസ്എച്ച്ഒമാർ

Synopsis

റൈറ്റർമാരുടെ ജോലി എസ്എച്ച്ഒമാരെ കൊണ്ട് ചെയ്യിപ്പിക്കുന്നുവെന്ന് പരാതി ഉയരുന്നുണ്ട്. 

തിരുവനന്തപുരം: തിരുവനന്തപുരം റൂറൽ എസ്പിയുടെ സർക്കുലറിനെ ചൊല്ലി തർക്കം. കാപ്പാ കേസ് നിർദ്ദേശങ്ങൾ എസ്എച്ച്ഒമാർ സ്വന്തമായി തയ്യാറാകണമെന്നാണ് എസ്പി കിരൺ നാരായണൻ നിർദേശിച്ചത്. എസ്എച്ച്ഒമാർ  എഴുതുന്നത് വീഡിയോയിൽ പകർത്തി അയക്കണമെന്നും എസ് പി സർക്കുലറിൽ ആവശ്യപ്പെടുന്നു. അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നുവെന്നാണ് വിഷയത്തിൽ എസ്എച്ച്ഒമാർ വിമർശിക്കുന്നത്. റൈറ്റർമാരുടെ ജോലി എസ്എച്ച്ഒമാരെ കൊണ്ട് ചെയ്യിപ്പിക്കുന്നുവെന്ന് പരാതി ഉയരുന്നുണ്ട്. സ്റ്റേഷനിൽ റൈറ്റർ മാർ തയ്യാറാക്കുന്ന റിപ്പോർട്ടുകൾ പരിശോധിച്ചു നോക്കാതെ എസ്എച്ച്ഒമാർ ഒപ്പിടാറുണ്ടെന്ന് എസ് പി കിരൺ നാരായണൻ ചൂണ്ടിക്കാട്ടി. റിപ്പോർട്ടിലെ തെറ്റുകൾ ഒഴിവാക്കാനും ഗുണ്ടകളെ അമർച്ച ചെയ്യാനുമാണ് പുതിയ നിർദ്ദേശമെന്നാണ് എസ് പിയുടെ വിശദീകരണം. 

 

 

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി