കാസര്‍കോട്: കാസർകോട് വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ സാമൂഹിക അകലം പാലിക്കാതെ വലിയ ആൾക്കൂട്ടം. പോളിംഗ് ഏജൻറുമാരെ കടത്തിവിടുന്നത് വളരെ പതുക്കെയാണ്. വലിയ ആൾക്കൂട്ടമാണ് വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിലുള്ളത്.
കൊവിഡ് വ്യാപന സാഹചര്യം ഉള്ളതിനാൽ ആളുകൾ കൂട്ടം കൂടിയെത്തുന്നതിനും ആഹ്ളാദ പ്രകടനങ്ങൾക്കും എല്ലാം കടുത്ത നിയന്ത്രണങ്ങളാണ് നിലനിൽക്കുന്നത്. ഇതിനിടെയാണ് കാസര്‍കോട്ട് എല്ലാ പ്രോട്ടോളും മറികടന്ന് ആൾക്കൂട്ടം വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ കൂടിയത്.
കൊട്ടാരക്കര ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് ജനങ്ങളും പാർട്ടി പ്രതിനിധികളും ഗേറ്റ് തള്ളി തുറന്ന് അകത്തേക്ക് കയറി. പാസ് പരിശോധന വൈകിയതാണ് കാരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam