ബിവറേജ് ഷോപ്പുകളിലെ തിരക്ക്; ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

By Web TeamFirst Published Jul 30, 2021, 7:04 AM IST
Highlights

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ ഔട്ട്‌ലെറ്റുകള്‍ കുറവാണെന്നും എണ്ണം കൂട്ടണമെന്ന ആവശ്യം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നു എക്‌സൈസ് കമ്മീഷണറും കോടതിയെ അറിയിച്ചിരുന്നു.
 

കൊച്ചി: കേരളത്തില്‍ മദ്യവില്‍പ്പന ശാലകളുടെ എണ്ണം കുറഞ്ഞതാണ് ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നിലെ അനിയന്ത്രിത തിരക്കിന് കാരണമെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ച വേളയില്‍ കോടതി നിരീക്ഷിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ഇന്ന് അറിയിക്കണമെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ ഔട്ട്‌ലെറ്റുകള്‍ കുറവാണെന്നും എണ്ണം കൂട്ടണമെന്ന ആവശ്യം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നു എക്‌സൈസ് കമ്മീഷണറും കോടതിയെ അറിയിച്ചിരുന്നു. തൃശൂര്‍ കുറുപ്പംപടിയിലെ ബെവ്കോ ഔട്ട്ലെറ്റിലെ തിരക്കുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചപ്പോളായിരുന്നു കൊവിഡ് കാലത്തെ ബെവ്കോയ്ക്ക് മുന്നിലെ ആള്‍കൂട്ടം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 


 

click me!