കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം സ്ഥാനാ‍ർത്ഥികൾക്ക് ചെണ്ട ചിഹ്നമായി അനുവദിച്ച് ഹൈക്കോടതി

Published : Dec 07, 2020, 07:38 PM IST
കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം സ്ഥാനാ‍ർത്ഥികൾക്ക് ചെണ്ട ചിഹ്നമായി അനുവദിച്ച് ഹൈക്കോടതി

Synopsis

ചെണ്ട ചിഹ്നത്തിൽ മത്സരിക്കുന്ന  പാർട്ടി സ്ഥാനർത്ഥികളെ സ്വതന്ത്രരായി കണക്കാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ പിജെ ജോസഫ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ  ഇടക്കാല ഉത്തരവ്. 

കോട്ടയം: ചെണ്ട ചിഹ്നത്തിൽ മത്സരിക്കുന്ന പി.ജെ.ജോസഫ് ഗ്രൂപ്പിന്‍റെ  സ്ഥാനാർത്ഥികളെ  കേരള കോൺഗ്രസ് എം ജോസഫ് വിഭാഗമായി കണക്കാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. 

ചെണ്ട ചിഹ്നത്തിൽ മത്സരിക്കുന്ന  പാർട്ടി സ്ഥാനർത്ഥികളെ സ്വതന്ത്രരായി കണക്കാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ പിജെ ജോസഫ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ  ഇടക്കാല ഉത്തരവ്.  

കേരള കോൺഗ്രസ് നിലവിൽ യുഡിഎഫ് മുന്നണിയുടെ ഭാഗമാണെന്നും സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച ശേഷം മുന്നണിയുടെ ഭാഗമായാൽ അയോഗ്യത വരുമെന്നുമായിരുന്നു പിജെ ജോസഫിന്‍റെ വാദം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് നിപ ഭീതി അകലുന്നു, ആശങ്കയായി ഷിഗല്ല, ഇന്ന് ഷിഗല്ല ബാധിതരായത് 19 പേർ, ഒരു ഡെങ്കി മരണം
സർക്കാർ ഒന്നും അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം, ഗവര്‍ണറുടെ ഇടപെടലിൽ അതൃപ്തി; ലോക്ഭവന് കത്ത് നൽകിയെന്നും സിഎം ഓഫീസ്