രഞ്ജിത്തിന് ഇന്ന് നിർണായകം, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും

Published : Apr 04, 2026, 06:01 AM IST
Crucial Day for Director Ranjith in Sexual Assault Case Court to Hear Bail and Custody Pleas

Synopsis

ലൈംഗിക അതിക്രമ കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിന് ഇന്ന് നിർണായകം. എറണാകുളം സബ് ജയിലില്‍ തുടരുന്ന കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ലൈംഗിക അതിക്രമ കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിന് ഇന്ന് നിർണായകം. എറണാകുളം സബ് ജയിലില്‍ തുടരുന്ന കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും. രഞ്ജിത്തിനെ ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാക്കും. ജാമ്യാപക്ഷ പരിഗണിക്കും മുമ്പ് രഞ്ജിത്തിനെതിരെ പരമാവധി തെളിവുകൾ ശേഖരിക്കുകയായിരുന്നു പൊലീസ്. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ രഞ്ജിത്തിനെ കസ്റ്റഡിയിൽ വേണമെന്നാവും പൊലീസ് കോടതിയിൽ ആവശ്യപ്പെടുക. 3 ദിവസത്തേക്കാവും കസ്റ്റഡി ചോദിക്കുക. കസ്റ്റഡിയിൽ ലഭിച്ചാൽ തെളിവെടുപ്പായിരിക്കും അടുത്ത നടപടി. ലൈംഗീകാതിക്രമം നടന്നു എന്ന് പറയുന്ന കാരവനിൽ എത്തിച്ചടക്കം പൊലീസ് തെളിവെടുക്കും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ; തിരുവനന്തപുരത്ത് വൈകിട്ട് റോഡ് ഷോ, രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിലെത്തും
Malayalam News Live Updates: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ; തിരുവനന്തപുരത്ത് വൈകിട്ട് റോഡ് ഷോ, രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിലെത്തും