പിണറായി വിജയനും മുഹമ്മദ് റിയാസിനും അതിനിർണായക ദിനം; മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ വിധി ഇന്ന്

Published : Oct 09, 2026, 01:51 AM IST
pinarayi, riyas

Synopsis

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിൽ എഫ്ഐആർ വേണമെന്ന് ഇഡിയും പ്രാഥമിക അന്വേഷണം മതിയെന്ന് സർക്കാരും നിലപാടെടുത്തു.

കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും ഇന്ന് നിർണായകം. പിണറായിക്കും റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ ഇന്ന് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് വിധി പറയും. ജസ്റ്റിസ് എ ബദറുദ്ദീൻ്റെ ബെഞ്ചാണ് വിധി പറയുക. എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും പ്രാഥമിക അന്വേഷണം വേണമെന്ന നിലപാട് സർക്കാരും സ്വീകരിച്ചിരുന്നു. പൊതുപ്രവർത്തകനായ കെ എം ഷാജഹാനാണ് ഹർജി നൽകിയത്.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇ ഡി ശുപാർശ ചെയ്തത്. പ്രാഥമിക പരിശോധന നടക്കുന്നുണ്ടെന്നും ആദ്യം തന്നെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധമില്ലെന്നുമാണ് സർക്കാരിന്റെ വാദം. എന്നാൽ, അഴിമതിക്ക് കൃത്യമായ തെളിവുകളുണ്ടെന്നും അന്വേഷണ ഏജൻസി ശേഖരിച്ച വിവരങ്ങൾ തന്നെയാണ് കൈമാറിയതെന്നും അതിനാൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നമാണ് ഇ ഡിയുടെ നിലപാട്.

പിണറായിക്ക് പ്രതിരോധം തീർക്കാൻ പാർട്ടി

മാസപ്പടി കേസിൽ ഇ ഡിയുടെ കുരുക്ക് മുറുക്കുന്നതിനിടെ പിണറായി വിജയന് സംരക്ഷണ കവചമൊരുക്കാനുള്ള നീക്കത്തിലാണ് സി പി എം. കോൺഗ്രസൊഴികെ ദേശീയ തലത്തിലുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളെ പങ്കെടുപ്പിച്ച് കേരളത്തിൽ ഒക്ടോബർ പകുതിയോടെ പ്രക്ഷോഭ പരിപാടികൾ തുടങ്ങാനാണ് തീരുമാനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല തിരുവാഭരണ പാത ദേശീയപാതയായി ഉയർത്തണം; പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നൽകി അബിൻ വർക്കി എംഎൽഎ
പി എം മനോജ് പ്രതിപക്ഷ നേതാവിൻ്റെ ഓഫീസിലേക്ക്; പിണറായി വിജയൻ്റെ അഡീ. പ്രൈവറ്റ് സെക്രട്ടറിയാകും