
മലപ്പുറം: മൂർക്കനാട് പുഴയിൽ മുങ്ങിത്താഴ്ന്ന പെൺകുട്ടിക്ക് പുതുജീവൻ നൽകി യുവാക്കൾ. മൂർക്കനാട് നിലാപറമ്പ് കടവിൽ കുടിവെള്ള പദ്ധതിക്ക് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ 11കാരിക്കാണ് യുവാക്കൾ രക്ഷയായത്. മൂർക്കനാട് കൊടലക്കുഴി ഹസീനയുടെ മകൾ ഫിദ(11)യാണ് പുഴയിൽ വീണ് അപകടത്തിൽപ്പെട്ടത്. വളപുരം, പാലോളികുളമ്പ് പ്രദേശങ്ങളിലെ യുവാക്കളായ റശീദും സാബിറുമാണ് പെൺകുട്ടിയെ രക്ഷിച്ചത്.
പുഴയിൽ മീൻ പിടിച്ചുകൊണ്ടിരിക്കുമ്പോൾ സ്ത്രീകളുടെ ശബ്ദം കേട്ടാണ് കുട്ടി വെള്ളത്തിൽ താഴുന്നത് ഇവർ അറിഞ്ഞത്. പുഴയുടെ മറുകരയിലായിരുന്ന ഇവർ പുഴയിലേക്ക് എടുത്തുചാടി പെൺകുട്ടിയെ രക്ഷപ്പെടുത്തിയാണ് ഇവർ നാടിന്റെ അഭിമാനമായി മാറിയത്. അനധികൃത മണലെടുപ്പിനെ തുടർന്ന് തൂതപ്പുഴയിൽ രൂപപ്പെട്ട കുഴികൾ പുഴയിൽ ഇറങ്ങുന്നുവർക്ക് ഭീഷണിയാകുന്നതായി ആക്ഷേപമുണ്ട്. മണൽ കടത്ത് നിയന്ത്രിക്കണമെന്ന് വർഷങ്ങളായി അധികൃതരോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും യാതൊരുനടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam