'പ്രതികള്‍ ഭീഷണിപ്പെടുത്തുന്നു';വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ

Published : Jan 13, 2020, 05:30 PM IST
'പ്രതികള്‍ ഭീഷണിപ്പെടുത്തുന്നു';വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ

Synopsis

വാളയാര്‍ കേസിലെ പ്രതികള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പെണ്‍കുട്ടികളുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വൈകിയാലും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അമ്മ പറഞ്ഞു.

പാലക്കാട്: വാളായാറിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പെണ്‍കുട്ടികളുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട്. വൈകിയാലും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അമ്മ പറഞ്ഞു. മൂത്തപെൺകുട്ടി മരിച്ച് മൂന്നുവർഷം പൂർത്തിയാകുമ്പോഴും പഴയ സംഭവങ്ങളുടെ ഞെട്ടിക്കുന്ന ഓർമ്മകളിലാണ് കുടുംബാംഗങ്ങൾ. 

വാളയാറിലെ സഹോദരിമാര്‍ക്ക് നീതി കിട്ടണം; സെക്രട്ടറിയേറ്റിലേക്ക് നീതി യാത്ര

പ്രതിചേർത്ത നാലുപേരെയും വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി വിധിക്ക് പിന്നാലെ  
വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നല്‍കിയിരിക്കുകയാണ് പെണ്‍കുട്ടികളുടെ കുടുംബം. സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നിയമപോരാട്ടം തുടരുമ്പോഴും പ്രതികളുടെ ഭാഗത്തുനിന്നുൾപ്പെടെ പലതരം ഭീഷണി ഉയരുന്നതായി കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. 

വാളയാറിലെ പെണ്‍കുട്ടികളുടെ മരണം: ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം തുടങ്ങി, പൊലീസില്‍ നിന്നും വിശദീകരണം

2019 ഒക്ടോബർ 25നാണ് കേരളമനസാക്ഷിയെ ഞെട്ടിച്ച കോടതിവിധി വന്നത്. പ്രതിപ്പട്ടികയിലുളള പ്രായപൂർത്തിയാവാത്ത പ്രതിയുടെ കേസിലെ വിധിമാത്രമാണ് ഇനിയുളളത്. ഏതുതരം അന്വേഷണമായാലും നീതികിട്ടുംവരെ പോരാട്ടമെന്ന നിലപാടിലാണ് പെണ്‍കുട്ടികളുടെ അമ്മ.

"


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, 'തനിക്ക് അമ്മ മാത്രമാണ് ഉള്ളത്'
തിരുവനന്തപുരം സെൻട്രൽ ജയിലിനുള്ളിൽ ജീവപര്യന്തം തടവുകാരൻ ജീവനൊടുക്കിയ നിലയിൽ