കൊച്ചി: വാളയാറില്‍ കൊല്ലപ്പെട്ട സഹോദരിമാര്‍ക്ക് നീതി ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് നീതി യാത്ര തുടങ്ങി. ഹൈക്കോടതിക്ക് സമീപത്തുനിന്ന് ആരംഭിച്ച കാല്‍നടയാത്ര 22നാണ് സെക്രട്ടറിയേറ്റില്‍ എത്തുക.

പ്രൊഫ. സാറാ ജോസഫ്, എം എന്‍ കാരശ്ശേരി, സി ആര്‍. നീലകഠ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യാത്ര. വാളയാര്‍ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് കോടതി വിട്ടയച്ചിരുന്നു.