തൃപ്പൂണിത്തുറ കസ്റ്റഡി മരണം; ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

Published : Mar 27, 2023, 07:37 AM ISTUpdated : Mar 27, 2023, 10:13 AM IST
തൃപ്പൂണിത്തുറ കസ്റ്റഡി മരണം; ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

Synopsis

ഹിൽ പാലസ് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാർക്ക് എതിരെയും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എസ് ഐ ജിമ്മി ജോസിനെ മാത്രമാണ് സസ്പെൻ്റ് ചെയ്തത്

 

കൊച്ചി: തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും. ഇതിനിടെ മനോഹരൻ സ്റ്റേഷനിൽ കുഴഞ്ഞ് വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെ പൊലീസിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ രംഗത്തെത്തി . ഹിൽ പാലസ് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാർക്ക് എതിരെയും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എസ് ഐ ജിമ്മി ജോസിനെ മാത്രമാണ് സസ്പെൻ്റ് ചെയ്തത്.ഇന്നലെ രാത്രി മൃതദേഹം തൃപ്പുണ്ണിത്തുറ പൊതു ശ്മശാനത്തിൽ സംസ്കരിച്ചിരുന്നു

 

പൊലീസ് കൈകാണിച്ചിട്ടും വാഹനം നിർത്തിയില്ലെന്ന കാരണത്താൽ ശനിയാഴ്ച രാത്രിയിലാണ് പൊലീസ് പിന്തുടർന്ന് മനോഹരനെ പിടികൂടിയത്. തുടർന്ന് മുഖത്തടിച്ചു. വലിച്ച് ജീപ്പി. കയറ്റിയ മനോഹരൻ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു
ആദ്യ അടിയിൽ തന്നെ മനോഹരന്റെ ശരീരമാകെ വിറച്ചു, പൊലീസ് ക്രൂരമായാണ് പെരുമാറിയതെന്ന് ദൃക്സാക്ഷി രമാദേവി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇങ്ങനെ എങ്ങനെ ജീവിക്കും, അന്തം വിട്ട് മലയാളികൾ, പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതി; സംസ്ഥാനത്ത് സൂര്യാതപമേൽക്കുന്നവരുടെ എണ്ണം കൂടുന്നു
108ല്‍ വിളിക്കാൻ അഭ്യർത്ഥിച്ച് ആരോഗ്യവകുപ്പ്, ആന്‍റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി ഇനി അലയേണ്ട