കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; ഏഴ് കിലോ സ്വര്‍ണ്ണവുമായി ദമ്പതികള്‍ കസ്റ്റംസ് പിടിയില്‍

Published : Apr 30, 2022, 03:13 PM ISTUpdated : Apr 30, 2022, 03:27 PM IST
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; ഏഴ് കിലോ സ്വര്‍ണ്ണവുമായി ദമ്പതികള്‍ കസ്റ്റംസ് പിടിയില്‍

Synopsis

പെരിന്തല്‍മണ്ണ സ്വദേശികളായ അബു സമദും സഫ്നയുമാണ് പിടിയിലായത്. 

മലപ്പുറം: കരിപ്പൂര്‍ (Karipur)  വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഏഴ് കിലോ മൂന്നൂറ് ഗ്രാം സ്വര്‍ണവുമായി ദമ്പതിമാര്‍ കസ്റ്റംസ് പിടിയിലായി. പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുസമദും, ഭാര്യ സഫ്ന അബ്ദുസമദുമാണ് സ്വര്‍ണം കടത്തിയത്. അബ്ദുസമദ് കടത്തിയത് 3672 ഗ്രാം സ്വര്‍ണവും ഭാര്യ സഫ്ന 3642 ഗ്രാം സ്വര്‍ണവുമാണ് കൊണ്ടുവന്നത്. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലും സോക്സിലും ഒളിപ്പിച്ചാണ് ഇരുവരും സ്വര്‍ണം കടത്തിയത്. ദുബായില്‍ നിന്നാണ് ഇവര്‍ എത്തിയത്. ഇന്നലെയും കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമം നടന്നിരുന്നു. ആറ് കിലോ സ്വര്‍ണവുമായി ആറ് യാത്രികരാണ് ഇന്നലെ കരിപ്പൂരില്‍ പിടിയിലായത്.

 

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ