
ദില്ലി: തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസിൽ യുഎഇ എംബസിക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നോട്ടീസ് കൈമാറി. നയതന്ത്ര ബാഗേജ് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് നോട്ടീസാണ് വിദേശകാര്യ മന്ത്രാലയം യുഎഇക്ക് നൽകിയത്. കസ്റ്റംസ് കണ്ടെത്തിയ അന്വേഷണ വിവരങ്ങൾ പെൻഡ്രൈവിൽ ഉൾപ്പെടുത്തി ഏംബസിക്ക് കൈമാറിയിട്ടുണ്ട്. കോൺസുലേറ്റ് ജനറൽ, അറ്റാഷേ എന്നിവരുമായി സംസാരിച്ച് ഇതിന്മേൽ മറുപടി നൽകണമെന്നാണ് ആവശ്യം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona