റിമാൻഡിൽ കഴിയുന്ന ശിവശങ്കറെ കസ്റ്റംസ് നാളെ ചോദ്യം ചെയ്യും

Published : Nov 15, 2020, 05:51 PM ISTUpdated : Nov 15, 2020, 06:36 PM IST
റിമാൻഡിൽ കഴിയുന്ന ശിവശങ്കറെ കസ്റ്റംസ് നാളെ ചോദ്യം ചെയ്യും

Synopsis

രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ ജില്ലാ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് കോടതി അനുവദിച്ചിരിക്കുന്നത്.

കൊച്ചി: റിമാൻഡിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് നാളെ  ചോദ്യം ചെയ്യും. സ്വർണക്കളളക്കടത്തുമായി ബന്ധപ്പെട്ടും ഡോളർ കടത്ത് കേസിലുമാണ് മൊഴിയെടുക്കുന്നത്. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ ജില്ലാ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് കോടതി അനുവദിച്ചിരിക്കുന്നത്.

മൊഴിയെടുക്കലിന് ശേഷം ഇരുകേസുകളിലും അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകാനാണ് കസ്റ്റംസ് നീക്കം. ശിവശങ്കറിന്‍റെ അറിവോടെയായിരുന്നു സ്വർണക്കളളക്കടത്തെന്ന് എൻഫോഴ്സ്മെന്‍റിന് സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ ചുവടുപിടിച്ചാണ് കസ്റ്റംസിന്‍റെയും നീക്കം.കസ്റ്റഡി കാലാവധി കഴിഞ്ഞതോടെയാണ് ശിവശങ്കറെ എൻഫോഴ്സ്മെന്‍റ് കേസിൽ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലും കെപിസിസി അധ്യക്ഷ സ്ഥാനത്തിലും നിലപാട് വ്യക്തമാക്കി സണ്ണി ജോസഫ്; 'എല്ലാം മുതിര്‍ന്ന നേതാക്കള്‍ തീരുമാനിക്കും'
ആലിൻ മോൾക്ക് സർക്കാരിന്‍റെ ആദരം, ഔദ്യോഗിക ബഹുമതികൾ നൽകി കേരളം യാത്രയാക്കും; ഹൃദയം തൊടുന്ന കുറിപ്പുമായി മുഖ്യമന്ത്രി