കേരള സർവകലാശാല അസിസ്റ്റന്‍റ് ഗ്രേഡ് നിയമനത്തില്‍ നടന്നത് വൻ ക്രമക്കേടെന്ന് ക്രൈം ബ്രാഞ്ച്. ടാബുലേഷൻ നടന്ന് ലാബ് ടോപ്പ് നശിപ്പിച്ചു

തിരുവനന്തപുരം: കേരള സർവ്വകലാശാല അസിസ്റ്റന്‍റ് നിയമന തട്ടിപ്പിന് പിന്നിൽ വൻ ഗൂഡാലോചനയും തെളിവു നശിപ്പിക്കലുമെന്ന് ക്രൈംബ്രാഞ്ച്. അഭിമുഖ പരീക്ഷയിൽ പങ്കെടുക്കാത്ത അംഗങ്ങളുടെ പേരിൽ മാർക്കിട്ട് പല ഉദ്യോഗാർത്ഥികള്‍ക്കും നിയമനം നൽകി. പരീക്ഷ ബോർഡ് പോലും രൂപീകരിക്കാതെ നടത്തിയ തട്ടിപ്പിൽ മുൻ വിസിയും പ്രൊ വിസിയും അഞ്ച് സിണ്ടിക്കേറ്റ് അംഗങ്ങളുമടക്കം 7 പ്രതികളെ പ്രോസിക്യൂട്ട് ചെയ്യും. കേരള രാഷ്ട്രീയം 15 വർഷത്തോളം ചർച്ച ചെയ്ത വൻ പരീക്ഷ അട്ടിമറിയിലാണ് ഒടുവിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയത്. 2005ൽ കേരള സർവ്വകലാശാല അസി.നിയമ പരീക്ഷ നടത്തിയത് സർവ്വകലാശാ ചട്ടങ്ങളെല്ലാം കാറ്റിൽപറ‍ത്തിയെന്ന് പറഞ്ഞാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം തുടങ്ങുന്നത്.

പരീക്ഷ ബോർഡ് രൂപീകരിക്കാതെ വൈസ് ചാൻസലിറായിരുന്ന എംകെ രാമചന്ദ്രൻ നായർ, പ്രോ വൈസ് ചാൻസിലർ വി ജയപ്രകാശ്, രജിസ്ട്രാർ കെ.എ.ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളായിരുന്ന എഎ റഷീദ്, എംപി റസ്സൽ, ആൻഡ്രു എന്നിവരാണ് എല്ലാം തീരുമാനിച്ചത്. 33,933 പേരാണ് പരീക്ഷ എഴുതിയത്. 100 മാർക്കിനായിരുന്നു എഴുത്തു പരീക്ഷ നടത്തി. എഴുത്തു പരീക്ഷ കഴിഞ്ഞപ്പോള്‍ വേണ്ടപ്പെട്ട പലർക്കും പട്ടികയിലേക്ക് വന്നില്ലെന്ന് ഗൂഡാലോചനക്കാർക്ക് മനസിലായി.

അതോടെ എഴുത്തു പീക്ഷയുടെ 75 ശതമാനം മാത്രം പരിഗണിച്ചാൽ മതിയെന്ന് തീരുമാനിച്ചു. അഭിമുഖ പരീക്ഷ മാ‍ർക്ക് 15 ശതമാന്തിൽ കൂടാൻ പാടില്ലെന്നാണ് ചട്ടം. പക്ഷെ 25 ശതമാനം മാർക്കിന് അഭിമുഖ പരീക്ഷ നടത്തി. അഭിമുഖ പരീക്ഷയിൽ മാർക്ക് വാരിക്കോരി നൽകി എഴുത്തി പരീക്ഷയിൽ താഴെയെത്തിവരെ മുകളിലെത്തിച്ചു. ഇതൊക്കെ തീരുമാനിക്കാൻ ഒരു ബോർഡ് ഉണ്ടായിരുന്നില്ല, ഉദ്യോഗാർത്ഥികളെ തിരിച്ചറിയാൻ കഴിയുന്ന ഉത്തരകടലാസിലെ ഭാഗം ഉള്‍പ്പെടെയാണ് ഹൈദരാബാദിലേക്ക് മൂല്യനിർണയത്തിന് അയച്ചത്. മൂല്യനിർണയം നടത്തിയ ഫലം സിഡിയിലാക്കി പിവിസി ജയപ്രകാശിന് നൽകി. ജയപ്രകാശിന്‍റെ ലാപ് ടോപ്പിലിട്ടാണ് ടാബുലേഷൻ നടത്തിയത്. ഉത്തരകടലാസും ലാപ് ടോപ്പും നശിപ്പിച്ചു. 38 പേർക്ക് താത്കാലിക നിയമനം ലഭിച്ചത് തീർത്തും അട്ടിമറിയൂടെയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. നിയമനം ലഭിച്ചവരിൽ ബഹൂഭുരിപക്ഷവും സിപിഎം ബന്ധമുള്ളവരാണ്.

ക്രൈംബ്രാഞ്ച് എസ്പി വി.ജി.രവീന്ദ്രനാഥ് തയ്യാറാക്കിയ കുറ്റപത്രത്തിന് സർക്കാർ അനുമതി നൽകിയാൽ കോടതിയിലെത്തും. കഴി‍ഞ്ഞ സർക്കാർ കേസ് എഴുതി തള്ളിയെങ്കിലും കോടതി അംഗീകരിച്ചില്ല. തുടരന്വേഷണത്തിലാണ് ഇടത് നേതാക്കള്‍ക്കും യൂണിവേഴ്സിറ്റി അധികൃതർത്തുമെതികെ കുറ്റപത്രം തയ്യാറാക്കിയത്.

YouTube video player