കരിപ്പൂർ സ്വർണ്ണക്കടത്തിൽ ആകാശ് തില്ലങ്കരിക്ക് പങ്കെന്ന് മൊഴി, കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

Published : Jul 19, 2021, 08:15 AM IST
കരിപ്പൂർ സ്വർണ്ണക്കടത്തിൽ ആകാശ് തില്ലങ്കരിക്ക് പങ്കെന്ന് മൊഴി, കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

Synopsis

ടിപി കേസിലെ കുറ്റവാളി മുഹമ്മദ്‌ ഷാഫി അടക്കമുള്ളവരും ആകാശിനെതിരെ മൊഴി നൽകിയെന്നാണ് സൂചന. സ്വർണ്ണക്കടത്ത് കേസിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയുടെ ജാമ്യപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ സുഹൃത്ത് ആകാശ് തില്ലങ്കരിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. അർജുൻ ഉൾപ്പെട്ട കണ്ണൂർ സ്വർണ്ണക്കടത്ത് സംഘത്തിൽ ആകാശിന് പങ്കുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കണ്ണൂരിലെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ ഷുഹൈബ് വധകേസിലെ പ്രതി കൂടിയാണ് ആകാശ് തില്ലങ്കേരി. ടിപി കേസിലെ കുറ്റവാളി മുഹമ്മദ്‌ ഷാഫി അടക്കമുള്ളവരും ആകാശിനെതിരെ മൊഴി നൽകിയെന്നാണ് സൂചന. സ്വർണ്ണക്കടത്ത് കേസിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയുടെ ജാമ്യപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.

നയതന്ത്ര  സ്വർണ്ണക്കടത്ത്: സരിത്തിന്റെ ഹ‍ർജിയും പരിഗണനയ്ക്ക് 

നയതന്ത്ര പാഴ്സൽ സ്വർണക്കടത്തുകേസിലെ പ്രതി സരിത് നൽകിയ ഹ‍ർജി സാന്പത്തിക കുറ്റകൃത്യങ്ങൾക്കായുളള കൊച്ചിയിലെ കോടതി ഇന്ന് പരിഗണിക്കും, ഉന്നതരുടെ പേരുകൾ പറയിക്കാൻ ജയിൽ ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തുന്നെന്നാണ് ആരോപണം. നേരത്തെ എൻഐഎ കോടതിയിലും സമാന ഹർജി നൽകിയിരുന്നു. ഇക്കാര്യത്തിൽ കസ്റ്റംസ് കോടതി സരിത്തിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടിക്കാൻ ശ്രമം തുടരുന്നു
കൂട് സ്ഥാപിക്കാനും മയക്കുവെടി വെക്കാനും ഉത്തരവ്; ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടിക്കാൻ ശ്രമം തുടരുന്നു