അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപം; നന്ദകുമാർ കൊളത്താപ്പിള്ളിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും

Published : Sep 06, 2023, 06:42 AM IST
 അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപം; നന്ദകുമാർ കൊളത്താപ്പിള്ളിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും

Synopsis

സെക്രട്ടറിയേറ്റിലെ മുൻ ഇടതുസംഘടനാ നേതാവായ നന്ദകുമാറിന് ഐഎച്ച്ആർഡിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി പുനർ നിയമനം നൽകിയിരുന്നു.

തിരുവനന്തപുരം: അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയ സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. അച്ചുവിന്റെ പരാതിയിൽ കേസെടുത്ത് മൊഴി രേഖപ്പെടുത്തിയെങ്കിലും ഇടതുസംഘടനാ നേതാവിനെ ചോദ്യം ചെയ്യൽ പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിയാനായി പൊലിസ് മാറ്റിവയ്ക്കുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ  മാപ്പു പറഞ്ഞ നന്ദകുമാർ ഫെയ്സ് ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. സെക്രട്ടറിയേറ്റിലെ മുൻ ഇടതുസംഘടനാ നേതാവായ നന്ദകുമാറിന് ഐഎച്ച്ആർഡിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി പുനർ നിയമനം നൽകിയിരുന്നു. സർവ്വീസ് ചട്ടങ്ങള്‍ ലംഘിച്ച് സ്ത്രീകളെ അധിക്ഷേപിച്ച് പോസ്റ്റിട്ടതിന് പ്രതിയായിട്ടും ഐഎച്ച്ആർഡിയും ഒരു നടപടിയും എടുത്തിട്ടില്ല. ഇതിനിടെയാണ് ഇന്ന് പത്ത് മണിക്ക് ഹാജരാകാനായി നന്ദകുമാറിന് പൂജപ്പുര പൊലിസ് നോട്ടീസ്. നൽകിയിരിക്കുന്നത്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

അതേ സമയം, അച്ചു ഉമ്മനെതിരെയുള്ള സൈബർ അധിക്ഷേപത്തിൽ നടപടിയെടുക്കുന്നതില്‍ പൊലീസ് മെല്ലെപ്പോക്ക് തുടരുകയാണെന്ന് ആക്ഷേപമുയര്ർന്നിരുന്നു. അച്ചു ഉമ്മനെ അധിക്ഷേപിച്ച ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നന്ദകുമാറിന് പുതുപ്പള്ളി ‍തെരഞ്ഞെടുപ്പിന് ശേഷം ബുധനാഴ്ച ഹാജാരാകാനാണ് നോട്ടീസ് നൽകിയത്. വിഷയത്തില്‍ ഐഎച്ച്ആർഡി ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല. നടപടി വൈകുന്നതിന്‍റെ കാരണമറിയില്ലെന്ന് അച്ചു പ്രതികരിച്ചു.

അച്ചുവിനെതിരായ സൈബർ അധിക്ഷേപം നടത്തിയ ഇടത് നേതാവ് നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരായ നടപടിയിൽ തുടക്കം മുതൽ പൊലീസ് ഉഴപ്പുകയാണ്. ഡിജിപിക്ക് അച്ചു പരാതി നൽകിയതിന് പിന്നാലെയായിരുന്നു കേസെടുത്തത്. അച്ചുവിന്‍റെ മൊഴി രേഖപ്പെടുത്തി അഞ്ച് ദിവസം കഴിഞ്ഞിട്ടും നന്ദകുമാറിനെ ചോദ്യം ചെയ്യാത്തത് വിവാദമായിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയത്. നാളെ പുതുപ്പള്ളി വോട്ടെടുപ്പും കഴിഞ്ഞ് ഹാജരാകാൻ ആവശ്യപ്പെട്ടത് തന്നെ മെല്ലെപ്പോക്കിന്‍റെ തുടർച്ചെയെന്നാണ് ആക്ഷേപം.

പോളിംഗ് വെട്ടികുറയ്ക്കാൻ ശ്രമിച്ചു, പരാതി പറഞ്ഞപ്പോൾ ​ഗുണ്ടകൾ വന്ന് ഭീഷണിപ്പെടുത്തി; ആരോപണവുമായി ചാണ്ടി ഉമ്മൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു