Cyber Crime: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരില്‍ സൈബർ തട്ടിപ്പ് വ്യാപകമാകുന്നു

Published : May 27, 2022, 11:14 AM ISTUpdated : May 27, 2022, 11:20 AM IST
Cyber Crime: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരില്‍ സൈബർ തട്ടിപ്പ് വ്യാപകമാകുന്നു

Synopsis

വ്യവസായ മന്ത്രിയുടെയും ധനമന്ത്രിയുടെയും പേരിൽ പണം ആവശ്യപ്പെട്ട് സന്ദേശം..നൈജീരിയക്കാർ ഉൾപ്പെടുന്ന വൻ മാഫിയയാണ് തട്ടിപ്പിന് പിന്നിലെന്ന് സൈബർ പൊലീസ്. അനേഷണം തുടരുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരില്‍ സൈബർ തട്ടിപ്പ് സംസ്ഥാനത്ത്  വ്യാപകമാകുന്നു.വ്യവസായ മന്ത്രിയുടെയും ധനമന്ത്രിയുടെയും പേരിൽ പണം ആവശ്യപ്പെട്ട് പലര്‍ക്കും സന്ദേശം ലഭിച്ചു. തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്നാണ് വിലയിരുത്തല്‍.

മുഖ്യമന്ത്രിയുടെയും സ്പീക്കറുടെ പേരിലും തട്ടിപ്പിന് ശ്രമിച്ചുവെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഡിജിപിയുടെ പേരിൽ ഒരു സ്ത്രീയിൽ നിന്നും തട്ടിയത് 14 ലക്ഷം രൂപയാണ്. നൈജീരിയക്കാർ ഉൾപ്പെടുന്ന വൻ മാഫിയയാണ് തട്ടിപ്പിന് പിന്നിലെന്ന് സൈബർ പൊലീസ് അറിയിച്ചു. നിരവധി പരാതികളാണ് ഇതിനകം സൈബര്‍ പോലീസിന് ലഭിച്ചത്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Online Fraud : ഓണ്‍ലൈന്‍ തട്ടിപ്പ്; പ്രവാസി മലയാളി നഴ്‌സുമാര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍

PREV
Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്