കെകെ രമയുടെ പരാതിയിൽ കേസെടുക്കാതെ സൈബർ പൊലീസ്, സഭാ സ്തംഭനം ഒഴിവാക്കാൻ മുഖ്യമന്ത്രി ചർച്ച നടത്തിയേക്കും

Published : Mar 19, 2023, 06:36 AM ISTUpdated : Mar 19, 2023, 07:41 AM IST
കെകെ രമയുടെ പരാതിയിൽ കേസെടുക്കാതെ സൈബർ പൊലീസ്, സഭാ സ്തംഭനം ഒഴിവാക്കാൻ മുഖ്യമന്ത്രി ചർച്ച നടത്തിയേക്കും

Synopsis

പരാതിയിൽ സ്പീക്കറുടെഓഫീസും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല

 

തിരുവനന്തപുരം: സൈബർ ആക്രമണത്തിൽ സച്ചിൻ ദേവ് എംഎൽഎക്കെതിരായ കെ.കെ.രമ എംഎൽഎയുടെ പരാതിയിൽ തുടർ നടപടി സ്വീകരിക്കാതെ സൈബർ പൊലീസ്. പരാതിക്ക് ശേഷം പൊലീസിന്റെ ഭാഗത്തു നിന്നും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നും രമ പറഞ്ഞു.

 

പരാതി വിശദമായി പരിശോധിച്ചു തുടർ നടപടി എന്നാണ് സൈബർ പോലീസ് വൃത്തങ്ങൾ പറയുന്നത്. പരാതിയിൽ സ്പീക്കറുടെഓഫീസും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിയമസഭ സംഘർഷത്തിൽ നേരത്തെ രമ പൊലീസിന് നൽകിയ പരാതിയിലും ഇത് വരെ നടപടി ഉണ്ടായിട്ടില്ല

അതിനിടെ നിയമസഭാസ്തംഭനം ഒഴിവാക്കുന്നതിന്റ ഭാഗമായി നാളെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ സംസാരിക്കാൻ സാധ്യത. വി ഡി സതീശനുമായി ഒത്തു തീർപ്പ് ചർച്ചക്കായി എത്തിയ പാർലമെന്ററി കാര്യമന്ത്രി കെ രാധാകൃഷ്ണൻ മുഖ്യമന്ത്രി ഉടൻ ചർച്ച നടത്തും എന്ന് അറിയിച്ചിരുന്നു.അതേസമയം അടിയന്തര പ്രമേയം തുടർച്ചയായി തള്ളുന്നതിനെതിരെ ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുക ആണ് പ്രതിപക്ഷം.സമവായം ആയില്ലെങ്കിൽ നാളെയും സഭ സുഗമമായി നടക്കാൻ ഇടയില്ല

'രമക്ക് നേരെ ആക്രോശവുമായി സിപിഎം വരുന്നു'; യുഡിഎഫ് ചേർത്ത് പിടിച്ച് സംരക്ഷിക്കുമെന്ന് സതീശൻ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ